ബിഹാറിൽ കാട്ടുഭരണം വരുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സച്ചിൻ പൈലറ്റ്

ബിഹാറിൽ കാട്ടുഭരണം വരുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി സച്ചിൻ പൈലറ്റ്

 

പാറ്റ്ന: ബിഹാറിൽ കാട്ടുഭരണം വരുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന പരാജയഭീതി കൊണ്ടെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ് ആരോപിക്കുന്നു. ബീഹാർ തലമുറമാറ്റത്തിനാണ് തയ്യാറെടുക്കുന്നതെന്നും സച്ചിൻ പൈലറ്റ് പറഞ്ഞു. രാജസ്ഥാനിൽ താനുയർത്തിയ വിഷയങ്ങൾ പാർട്ടി വൈകാതെ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും സച്ചിൻ പൈലറ്റ് അറിയിക്കുകയുണ്ടായി.

കാട്ടുഭരണം എന്ന മോദിയുടെ ആരോപണം പരാജയ ഭീതി കാരണമാണെന്നാണ് സച്ചിൻ പൈലറ്റ് പറയുന്നത്. കഴിഞ്ഞ 15 കൊല്ലത്തെ ഭരണത്തെക്കുറിച്ച് മോദി സംസാരിക്കണമെന്നും സച്ചിൻ ആവശ്യപ്പെടുന്നു. 15 വർഷം നിതീഷ്കുമാറിൻ്റെ ഭരണമായിരുന്നില്ലേ. 6 വർഷം മോദിയല്ലേ രാജ്യം ഭരിച്ചത് മുംഗറിൽ ജനങ്ങൾ മൃഗീയമായി കൊല്ലപ്പെട്ടതിന് ആരാണ് ഉത്തരവാദി? ഭരണത്തിലെ പാളിച്ചയെ മുൻ സർക്കാരുകളെ പഴിചാരി മറികടക്കാനാകില്ല, സച്ചിൻ പൈലറ്റ് നിലപാട് വ്യക്തമാക്കുന്നു. ബിഹാറിൽ ശക്തമായ ഒരു സർക്കാർ വരുമെന്നാണ് സച്ചിൻ പൈലറ്റ് പറഞ്ഞു.

Leave A Reply

error: Content is protected !!