ഹൈടെക് ഫിഷ് മാർട്ടിൻ്റെ പ്രവർത്തനോദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവ്വ​ഹിച്ചു.

ഹൈടെക് ഫിഷ് മാർട്ടിൻ്റെ പ്രവർത്തനോദ്ഘാടനം വി കെ പ്രശാന്ത് എംഎൽഎ നിർവ്വ​ഹിച്ചു.

വട്ടിയൂർക്കാവ്; സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക് മത്സ്യഫെഡിന്റെ സഹകരണത്തോടെ ആരംഭിച്ച സഹകരണ ഹൈടെക് ഫിഷ് മാർട്ട് വി കെ പ്രശാന്ത് എംഎൽഎ ഉദ്‌ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് വി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ആദ്യ വിൽപ്പന മത്സ്യഫെഡ് ചെയർമാൻ പി പി ചിത്തരഞ്ജൻ നടത്തി.

ചടങ്ങിൽ വട്ടിയൂർക്കാവ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കാച്ചാണി, ഗവ ഹൈസ്കൂൾ, മഞ്ചംപാറ യുപി സ്‌കൂൾ എന്നിവിടങ്ങളിലെ 3 കുട്ടികൾക്ക് പഠന സഹായത്തിനായി ടിവി നൽകി. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ഇ നിസാമുദീൻ, അസി രജിസ്ട്രാർ എ ഷെരീഫ്, മത്സ്യഫെഡ് ജില്ലാ മാനേജർ ഡോ. സുമംഗല ദേവി, മാർക്കറ്റിങ് മാനേജർ രാധാകൃഷ്ണൻ, പ്രോജക്ട് ഓഫീസർ മിഥുൻ, വാർഡ് കൗൺസിലർമാരായ പി രാജിമോൾ, റാണി വിക്രമൻ, എസ് ഹരിശങ്കർ, ഭരണസമിതി അംഗങ്ങളായ എം വേലപ്പൻ, എം കൃഷ്ണൻനായർ, ബാങ്ക് സെക്രട്ടറി കെ ഹരീഷ് എന്നിവർ പങ്കെടുത്തു. മണ്ണറക്കോണത്തെ ബാങ്ക് ബിൽഡിങ്ങിൽ രാവിലെ 7 മുതൽ രാത്രി 7 വരെയാണ് ഫിഷ് മാർട്ടിന്റെ പ്രവർത്തനം. ഫോൺ: 9495321606, 9947044556.

Leave A Reply

error: Content is protected !!