യെമൻ സ്വദേശിയെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തറിൽ വധ ശിക്ഷ

യെമൻ സ്വദേശിയെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തറിൽ വധ ശിക്ഷ

യെമൻ സ്വദേശിയെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തറിൽ വധശിക്ഷ. സ്വർണവും പണവും കവർച്ച നടത്താനായി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലാണ് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. പ്രതിചേർത്ത 27 മലയാളികളിൽ ഒന്നു മുതൽ 4 വരെയുള്ള പ്രതികളായ കെ.അഷ്ഫീർ, അനീസ്, റാഷിദ് കുനിയിൽ, ടി. ഷമ്മാസ് എന്നിവർക്കാണു വധശിക്ഷ. നാലുപേരും കണ്ണൂർ മട്ടന്നൂർ സ്വദേശികളാണ്. മറ്റു പ്രതികൾക്ക് 5 വർഷം, 2 വർഷം, 6 മാസം വീതം ജയിൽശിക്ഷയും വിധിച്ചു. ഏതാനും പേരെ വിട്ടയച്ചു. വിധിയുടെയും പ്രതികളുടെയും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.

27 പേരിൽ പ്രധാന പ്രതികളായ മൂന്നു പേർ മുൻപ് തന്നെ പൊലീസ് പിടിയിൽ നിന്ന് രക്ഷപ്പെട്ടിരുന്നു. 2019 ജൂണിലാണു സംഭവം. ഉറങ്ങിക്കിടന്ന വ്യാപാരിയെ അഷ്ഫീറും കൂട്ടാളികളും ചേർന്നു കൊലപ്പെടുത്തിയെന്നും സ്വർണവും പണവും കവർന്നു നാട്ടിലേക്ക് അയച്ചെന്നുമാണു കേസ്. സംഭവത്തിന് ശേഷം ചിലർ ഖത്തറിൽ നിന്ന് രക്ഷപെട്ടിരുന്നു. മറ്റു പ്രതികൾ ഒരു വർഷത്തിലേറെയായി ജയിലിലാണ്. പ്രതികൾക്ക് സൗജന്യ നിയമസഹായം നൽകിയത് സാമൂഹ്യ പ്രവർത്തകനും നിയമജ്ഞനുമായ അഡ്വ. നിസാർ കോച്ചേരി ആയിരുന്നു.

Leave A Reply

error: Content is protected !!