മൊലാവ് ചുഴലിക്കാറ്റ്; വിയറ്റ്നാമിൽ രണ്ട് മരണം

മൊലാവ് ചുഴലിക്കാറ്റ്; വിയറ്റ്നാമിൽ രണ്ട് മരണം

വിയറ്റ്നാമിൽ വീശിയടിച്ച മൊലാവ് ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം.മധ്യ വിയറ്റ്നാമിലെ തീരപ്രദേശത്താണ് ശക്തമായ ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്.ചുഴലിക്കാറ്റിനെ തുടർന്നുള്ള അപകടത്തിൽ രണ്ടു പേർ മരിച്ചു. കടലിൽ പോയ 26 മത്സ്യത്തൊഴിലാളികളെയാണ് കാണാതായി.

145 കിലോമീറ്റർ വേഗതയിലാണ് കാറ്റടിച്ചത്. തെക്കൻ ദനാങ്ങിൽ മണ്ണിടിച്ചിൽ റിപ്പോർട്ട് ചെയ്തു. മുൻകരുതലിന്‍റെ ഭാഗമായി 3,75,000 പേരെ മാറ്റിപാർപ്പിച്ചു. സ്കൂളുകളും ബീച്ചുകളും അടക്കുകയും നൂറിലധികം വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തു.കാണാതായ മത്സ്യത്തൊഴിലാളികൾക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നാവികസേനയും നിരീക്ഷണ കപ്പലുകളും തിരച്ചിലിൽ പങ്കാളികളാണ്. 20 അടി ഉയരത്തിൽ വരെ തിരമാല ഉയർന്നതായാണ് വിവരം.

Leave A Reply

error: Content is protected !!