മുംബൈയുടെ വിജയ സൂര്യനായി സൂര്യകുമാര്‍ യാദവ്.

മുംബൈയുടെ വിജയ സൂര്യനായി സൂര്യകുമാര്‍ യാദവ്.

അബുദാബി:അര്‍ധസെഞ്ചുറിയുമായി സൂര്യകുമാര്‍ ഐപിഎല്‍ പതിമൂന്നാം സീസണില്‍ മുംബൈയുടെ പ്ലേ ഓഫ് ഉറപ്പിച്ചു.സീസണില്‍ പ്ലേ ഓഫ് ഉറപ്പിക്കുന്ന ആദ്യ ടീമാണ് മുംബൈ.ബാംഗ്ലൂര്‍ ഉയര്‍ത്തിയ 165 റണ്‍സിന്‍റെ വിജയലക്ഷ്യം മുംബൈ അഞ്ച് പന്തുകള്‍ ബാക്കി നിര്‍ത്തി അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. 43 പന്തില്‍ 79 റണ്‍സോടെ പുറത്താകാതെ നിന്ന സൂര്യകുമാര്‍ യാദവാണ് മുംബൈയുടെ ടോപ് സ്കോറര്‍.12 കളികളില്‍ 16 പോയന്‍റുമായി മുംബൈ പ്ലേ ഓഫ് ഉറപ്പിച്ചപ്പോള്‍ 12 കളികളില്‍ 14 പോയന്‍റുള്ള ബാംഗ്ലൂരിന് പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇനിയും കാത്തിരിക്കണം.

Leave A Reply

error: Content is protected !!