സ്വർണ്ണക്കടത്ത്​ കേസ്​: എം ശിവശങ്കര്‍ അറസ്റ്റില്‍

സ്വർണ്ണക്കടത്ത്​ കേസ്​: എം ശിവശങ്കര്‍ അറസ്റ്റില്‍

എം ശിവശങ്കര്‍ അറസ്റ്റില്‍. എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് ആണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. ഏഴ് മണിക്കൂർ ചോദ്യം ചെയ്യലിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.നാളെയായിരിക്കും എം. ശിവശങ്കറെ മജിസ്‌ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കുക.

കോടതി മുൻകൂർ ജാമ്യം നിഷേധിച്ച് മിനിറ്റുകൾക്കകമായിരുന്നു ഇഡി ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തത്.ഹൈക്കോടതി മുൻകൂർജാമ്യ ഹർജി തള്ളിയതിന് തൊട്ട് പിറകെ വ‌ഞ്ചിയൂരിലെ ആയുർവേദാശുപത്രിയിലെത്തി ഉദ്യോഗസ്ഥർ സമൻസ് കൈമാറുകയായിരുന്നു.

സ്വർണ്ണക്കള്ളക്കടത്തിന്‍റെ ഗൂഢാലോചനയിൽ എം ശിവശങ്കറിന് സജീവ പങ്കുണ്ടെന്നും മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്തെന്നുമാണ് എൻഫോഴ്സ്മെൻറിന്റെ വാദം.  മുൻകൂർ ജാമ്യ ഹരജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈകോടതിയെ അറിയിച്ചിരുന്നു. ചോദ്യം ചെയ്യലുമായി സഹകരിക്കാത്തതിനാൽ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടി വന്നേക്കാമെന്ന ഇഡി ആവശ്യവും കോടതി അംഗീകരിക്കുകയായിരുന്നു.

Leave A Reply

error: Content is protected !!