നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന് ഇര ഹര്‍ജി നൽകി

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന് ഇര ഹര്‍ജി നൽകി

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന് നടി ഹൈക്കോടതിയില്‍ ഹര്‍ജി നൽകി. ആക്രമണത്തിനിരയായ നടിയാണ് ഹര്‍ജി സമർപ്പിച്ചത്. പ്രതിഭാഗം അഭിഭാഷകന്‍ മോശമായി പെരുമാറിയിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിചാരണക്കോടി പക്ഷപാതപരമായാണ് പെരുമാറുന്നതെന്ന് നടിയുടെ ഹര്‍ജിയില്‍ ആരോപിക്കുന്നു. പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചതിനെ തുടര്‍ന്ന് നേരത്തെ വിചാരണ നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. കേസിന്റെ വിസ്താരം നടക്കുമ്പോള്‍ പ്രതിഭാഗം അഭിഭാഷകന്‍ മോശമായ ചോദ്യങ്ങള്‍ ഉയര്‍ത്തിയിട്ടും കോടതി ഇടപെട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

Leave A Reply

error: Content is protected !!