പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 32,000 രൂപ മോഷ്ടിച്ചു

പെട്രോള്‍ പമ്പ് ജീവനക്കാരനെ ആക്രമിച്ച് 32,000 രൂപ മോഷ്ടിച്ചു

കോഴിക്കോട്: പെട്രോള്‍ പമ്പിലെ ജീവനക്കാരന്റെ കണ്ണില്‍ മണ്ണ് എറിഞ്ഞ് രണ്ടംഗ സംഘം 32,000 രൂപ മോഷ്ടിച്ചു. ഇന്നു പുലര്‍ച്ചെ 3.15ന് നടക്കാവ് കണ്ണൂര്‍ റോഡിലെ പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്.

ബൈക്കിലെത്തിയ രണ്ടു പേരില്‍ ഒരാള്‍ ഇറങ്ങി മണല്‍ മുഖത്തേക്ക് എറിഞ്ഞ ശേഷം ജീവനക്കാരന്റെ കയ്യില്‍ നിന്നു പണമടങ്ങിയ ബാഗ് തട്ടിപ്പറിച്ചു കടന്നു കളഞ്ഞു. ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ വ്യക്തമായിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.

Leave A Reply

error: Content is protected !!