വി. കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് വിട്ടയച്ചു

വി. കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് വിട്ടയച്ചു

മുന്‍ മന്ത്രി വി. കെ ഇബ്രാഹിം കുഞ്ഞിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ചോദ്യം ചെയ്ത ശേഷം‌ വിട്ടയച്ചു. പത്ത് കോടി രൂപയുടെ കള്ളപണം വെളുപ്പിച്ച കേസിലാണ് ഇ.ഡി ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്‌.

2016 നവംബര്‍ 15നാണ് വി. കെ ഇബ്രാഹിം കുഞ്ഞ് ഡയറക്ടറായ മാധ്യമ സ്ഥാപനത്തിന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് എറണാകുളം ശാഖയിലുള്ള അക്കൗണ്ടിലേക്ക് 10 കോടി രൂപ എത്തിച്ചത്. പി. എ അബ്ദുള്‍ സമീര്‍ ആണ് പണം അക്കൗണ്ടിലേക്ക് ഇട്ടത്. ഇതേ ദിവസം തന്നെ എസ്ബിഐയുടെ കലൂര്‍ ശാഖയിലുള്ള സ്ഥാപനത്തിന്റെ മറ്റൊരു അക്കൗണ്ടിലേക്കും അബ്ദുള്‍ സമീര്‍ കോടിക്കണക്കിന് രൂപ കൈമാറിയിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു.

Leave A Reply

error: Content is protected !!