നിയമസഭയിലെ കയ്യാങ്കളി; മന്ത്രിമാരടക്കം പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

നിയമസഭയിലെ കയ്യാങ്കളി; മന്ത്രിമാരടക്കം പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ മന്ത്രിമാരടക്കം ഉൾപ്പെട്ട പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകും. മന്ത്രിമാരായ ഇ.പി ജയരാജന്‍, കെ‌.ടി ജലീല്‍, എംഎൽഎമാരായ വി.ശിവന്‍കുട്ടി, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ സദാശിവന്‍ എന്നിവരാണ് ഹാജരാകുന്നത്.

തിരുവനന്തപുരം സിജെഎം കോടതിയാണ് കേസ് പരിഗണനയിൽ എടുക്കുന്നത്. ഇന്ന് കേസിന്റെ കുറ്റപത്രം പ്രതികളെ വായിച്ച് കേള്‍പ്പിക്കും. കേസില്‍ വിചാരണ സ്റ്റേ ചെയ്യണമെന്ന സര്‍ക്കാര്‍ ആവശ്യം ഹൈക്കോടതി ഇന്നലെയാണ് തള്ളിയത്.

Leave A Reply

error: Content is protected !!