കൃഷിയോഗ്യമാകാൻ തയ്യാറെടുത്ത് കുറുങ്ങൽ ഏലാ

കൃഷിയോഗ്യമാകാൻ തയ്യാറെടുത്ത് കുറുങ്ങൽ ഏലാ

ചാത്തന്നൂർ: സുഭിക്ഷ കേരളം പദ്ധതിൽ ഉൾപ്പെടുത്തി ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിലെ കുറുങ്ങൽ ഏലാ കൃഷിക്ക് അനുയോജ്യമായ രീതിയിലാക്കി മാറ്റുന്നു. ഇരുപത്തിയേഴ് വർഷമായി തരിശുകിടന്ന കുറുങ്ങൽ പാടശേഖരം കൃഷിയോഗ്യമാക്കുന്നത്തിനു വേണ്ടി 14 ലക്ഷം രൂപ പഞ്ചായത്ത് തനത് ഫണ്ടിൽ നിന്ന് അനുവദിച്ചിരിക്കുകയാണ് .

ഈ പദ്ധതിയുടെ ഉദ്ഘാടനം ജി.എസ്. ജയലാൽ എം.എൽ.എ നിർവഹിക്കുകയുണ്ടായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മലാ വർഗീസ് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് എ. ഷറഫുദ്ദീൻ, ഗ്രാമ പഞ്ചായത്ത് അംഗം ഉഷാദേവി, പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സജി തോമസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave A Reply

error: Content is protected !!