മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റഡിയില്‍

മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ കസ്റ്റഡിയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എൻഫോഴ്സ്മെന്റ് കസ്റ്റഡിയിലെടുത്തു. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിഷേധിച്ചതിനെ തുടര്‍ന്നാണ് എൻഫോഴ്സ്മെന്റ് ​കസ്റ്റഡിയിലെടുത്തത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ശിവശങ്കറിനെ, അവിടെ എത്തിയാണ് എൻഫോഴ്സ്മെന്റ് ഉദ്യോ​ഗസ്ഥർ കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യാനാണ് കൊണ്ടു പോകുന്നതെന്നും ഇഡി അറിയിച്ചു. എന്നാൽ ഇതുവരെ ശിവശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. എൻഫോഴ്സ്മെന്റും കസ്റ്റംസും രജിസ്റ്റര്‍ ചെയ്ത കേസുകളിൽ മുന്‍കൂര്‍ ജാമ്യഹര്‍ജികളാണ് കോടതി തള്ളിയത്. ശിവശങ്കരിന് ജാമ്യം അനുവദിക്കുന്നതിനെ കേന്ദ്ര ഏജന്‍സികള്‍ ശക്തമായി എതിര്‍ത്തു. ഇതോടെ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമുണ്ടാകില്ലെന്ന് വ്യക്തമായി. ഹര്‍ജികള്‍ തള്ളി ഏതാനും നിമിഷങ്ങള്‍ക്കുള്ളിലാണ് ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തിയത്.

Leave A Reply

error: Content is protected !!