സുന്ദരകാഴ്ചകളൊരുക്കി വെഞ്ചാലി വയലിൽ ആമ്പൽ പൂക്കൾ…

സുന്ദരകാഴ്ചകളൊരുക്കി വെഞ്ചാലി വയലിൽ ആമ്പൽ പൂക്കൾ…

മഴക്കാലം മാറിയതോടെ മലപ്പുറം വെഞ്ചാലി വയലിൽ പച്ചയിൽ ചുവന്ന പരവതാനി വിരിച്ച് ആമ്പൽ പൂക്കൾ പൂത്തു. മൂന്ന് ഹെക്ടർ പാടത്താണ് സുന്ദരകാഴ്ചകളൊരുക്കി പൂക്കൾ പടർന്നു കിടക്കുന്നത്. ആമ്പൽ പൂക്കൾക്കിടയിലൂടെയുള്ള തോണിയാത്രയാണ് ഇവിടുത്തെ പ്രത്യേകത.

നോക്കെത്താ ദൂരത്തോളം ആമ്പൽ പൂക്കൾ വിരിഞ്ഞു നിൽക്കുകയാണ്. കാറ്റടിക്കുമ്പോൾ ചുവന്ന തിരമാലകൾ പോലെ ആമ്പൽ പൂക്കൾ ചാഞ്ഞും,ചരിഞ്ഞും വെള്ളത്തെ തലോടും. മനസു നിറയ്ക്കുന്ന ഈ കാഴ്ച കാണാൻ തിരൂരങ്ങാടി നഗരസഭയേയും നന്നമ്പ്ര പഞ്ചായത്തിനേയും ബന്ധിപ്പിക്കുന്ന ചെറുമുക്ക് വെഞ്ചാലി വയലിൽ വരണം. അവിടെയാണ് ഈ മനോഹരമായ കാഴ്ച്ച.

പതിനഞ്ച് വർഷത്തോളമായി ഈവിടെ ചുവപ്പ് ആമ്പൽ വിരിയാൻ തുടങ്ങിയിട്ട്, പക്ഷെ സമീപകാലത്താണ് സമൂഹമാധ്യമങ്ങളിലൂടെ കൂടുതൽ ശ്രദ്ധപ്പിടിച്ചു പറ്റിയത്. പാടങ്ങളിൽ കൃഷി പുനരാരംഭിക്കുന്നതോടെ ആമ്പൽ പൂക്കൾ ഇല്ലാതാകും. എങ്കിലും അടുത്ത വർഷം കൂടുതൽ ആമ്പൽ മെട്ടിടും. പുലർച്ചെ 5 മുതൽ 9.00 മണിവരയുള്ള ഈ പാടത്തെ തോണിയാത്രയും കാഴ്ച്ചകളും ഏറെ മനോഹരമാണ്.

Leave A Reply

error: Content is protected !!