'രാധേശ്യാം' മോഷന്‍ പോസ്റ്റർ; നാല് ദിവസത്തിനുള്ളില്‍ 25 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്

‘രാധേശ്യാം’ മോഷന്‍ പോസ്റ്റർ; നാല് ദിവസത്തിനുള്ളില്‍ 25 മില്യണ്‍ പേരാണ് വീഡിയോ കണ്ടത്

പ്രഭാസും പൂജാ ഹെഗ്‌ഡെയും താരജോഡികളായി എത്തുന്ന രാധേശ്യാമിന്റെ മോഷന്‍ പോസ്റ്റർ സമൂഹ മാധ്യമങ്ങളില്‍ വൻപിച്ച വിജയമായിരിക്കുകയാണ് . കഴിഞ്ഞ നാല് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ മോഷന്‍ വീഡിയോ യൂട്യൂബില്‍ കണ്ടത് 25 മില്യണ്‍ പേരാണ് എനതിൽ നിന്നാണ് ഈ കണക്ക്. ഇപ്പോൾ ചിത്രത്തിനായി കാത്തിരിക്കുകയുമാണ് സിനിമാപ്രേമികളും പ്രഭാസിന്റെ ആരാധകരും. പ്രഭാസിന്റെ പിറന്നാൾ ദിനത്തിലായിരുന്നു മോഷൻ പോസ്റ്റർ പുറത്തുവിട്ടത് .

പ്രഭാസ് ചിത്രത്തിൽ വിക്രമാദിത്യ എന്ന കഥാപാത്രമായിട്ടാണ് എത്തുന്നത് . പ്രേരണയെന്ന കഥാപാത്രമായി പൂജ ഹെഗ്‌ഡെ വേഷമിടുന്നു . വനമേഖലയിലൂടെ ചീറിപ്പാഞ്ഞ് വരുന്ന തീവണ്ടിയില്‍ പ്രണയ പശ്ചാത്തലത്തിലുള്ള പ്രഭാസിന്റയും പൂജയുടെയും മോഷന്‍ വീഡിയോയാണ് നേരത്തെ പുറത്തുവിട്ടിരുന്നത് . ട്രെയിനിനുള്ളില്‍ പ്രണയ ജോഡികളായ റോമിയോ- ജൂലിയറ്റ്, സലിം- അനാര്‍ക്കലി തുടങ്ങിയവരെയും അനിമേഷന്‍ കാണാം. പിന്നാലെയാണ് പ്രഭാസിന്റേയും നായികയായ പൂജ ഹെഡ്‌ജെയുടേയും പ്രണയരംഗം വരുന്നത് .

രാധാകൃഷ്ണകുമാറാണ് ചിത്രം ഒരുക്കുന്നത് . 2021ല്‍ പ്രദര്‍ശനത്തിന് എത്തുമെന്ന് പ്രതീക്ഷിക്കുന്ന ചിത്രം യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വംശി, പ്രമോദ് തുടങ്ങിയവരാണ് നിര്‍മ്മിക്കുന്നത്. സച്ചിന്‍ ഖേദേക്കര്‍, ഭാഗ്യശ്രീ, പ്രിയദര്‍ശി, മുരളി ശര്‍മ, സാശാ ചേത്രി, കുനാല്‍ റോയ് കപൂര്‍ തുടങ്ങിയവരും പ്രധാന കഥാപാത്രമായി എത്തുന്നു .

ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് തമിഴ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ പ്രഭാകരനാണ്. ശ്രീകാന്ത് പ്രസാദാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. പ്രൊഡക്ഷന്‍ ഡിസൈനര്‍- രവീന്ദ്രയാണ് . 2021ല്‍ ചിത്രം പ്രദര്‍ശനത്തിനെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

Leave A Reply

error: Content is protected !!