എം. ശിവശങ്കറിന്റെ അറസ്റ്റിന് തടസമില്ലെന്ന് അറിയിച്ച് ഹൈക്കോടതി

എം. ശിവശങ്കറിന്റെ അറസ്റ്റിന് തടസമില്ലെന്ന് അറിയിച്ച് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അറസ്റ്റിന് തടസമില്ലെന്ന് കോടതി അറിയിച്ചു. സ്വപ്‌നാ സുരേഷ് മുഖം മാത്രമാണെന്നും, സ്വപ്നയെ മുൻ നിർത്തി സ്വർണക്കടത്ത് നടത്തിയത് എം ശിവശങ്കറാണെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും, കസ്റ്റംസും വാദിച്ചു. ഇതിന് പിന്നാലെയാണ് കോടതി മുൻകൂർ ജാമ്യാപേക്ഷ നിഷേധിച്ചത്.

സ്വർണകടത്തിന്റെ ഗൂഢാലോചനയിൽ എം. ശിവശങ്കറിന് പങ്കുണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ നിലപാട്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി കള്ളക്കടത്തിനായി ദുരുപയോഗം ചെയ്‌തെന്നും എൻഫോഴ്‌സ്‌മെന്റ് ആരോപിക്കുന്നു. മുൻകൂർ ജാമ്യ ഹർജി നിയമപരമായി നിലനിൽക്കില്ലെന്ന് കസ്റ്റംസും ഹൈക്കോടതിയെ അറയിച്ചു. അറസ്റ്റ് ഒഴിവാക്കാനുള്ള ശിവശങ്കറിന്റെ നാടകമായിരുന്നു ആശുപത്രിയിലേതെന്ന് കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു.

Leave A Reply

error: Content is protected !!