കേരളത്തിൽ നടക്കുന്നത് അവയവ കച്ചവടം; ക്രൈംബ്രാഞ്ച്

കേരളത്തിൽ നടക്കുന്നത് അവയവ കച്ചവടം; ക്രൈംബ്രാഞ്ച്

തിരുവനന്തപുരം: കേരളത്തിൽ നടക്കുന്നത് അവയവ കച്ചവടമെന്ന് കണ്ടെത്തിയതിന് പിന്നാലെ അവയവദാനങ്ങളുടെ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിക്കും. പ്രാരംഭ പരിശോധനയുടെ ഭാഗമായി സര്‍ക്കാരിന്‍റെ കീഴിലുള്ള അപ്രോപ്രിയേറ്റ് അതോറിറ്റിക്ക് ക്രൈംബ്രാഞ്ച് കത്ത് സമർപ്പിച്ചു.

പ്രാഥമികാന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത എഫ്ഐആറിലെ വിശദാംശങ്ങളും പുറത്തു വന്നിട്ടുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തിൽ അവയവ വ്യാപാരം, വഞ്ചന, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ്. ഇതുവരെ ആരെയും പ്രതിചേർത്തിട്ടില്ല. ഗൂഢാലോചനയില്‍ നിരവധി പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് എഫ്ഐആറിൽ പരാമർശിക്കുന്നത്. അവയവ മാറ്റങ്ങളിൽ പ്രധാനമായും നടന്നത് വൃക്കകളാണെന്നാണ് ക്രൈം ബ്രാഞ്ച് വ്യക്തമാക്കുന്നത്.

Leave A Reply

error: Content is protected !!