ചാമ്പ്യൻസ് ലീ​ഗിൽ ബാഴ്‌സലോണ യുവന്റസ് പോരാട്ടം

ചാമ്പ്യൻസ് ലീ​ഗിൽ ബാഴ്‌സലോണ യുവന്റസ് പോരാട്ടം

ടൂറിൻ ; ചാമ്പ്യൻസ് ലീ​ഗിൽ ബാഴ്‌സലോണ യുവന്റസിനെ നേരിടും. കോവിഡ്‌ ബാധിതനായ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയാണ്‌ യുവന്റസ്‌ സ്വന്തം തട്ടകത്തിൽ ഇറങ്ങുന്നത്‌. ആദ്യ കളികൾ ഇരുവരും ജയിച്ചിരുന്നു. മറ്റ്‌ മത്സരങ്ങളിൽ ചെൽസി റഷ്യൻ ടീം ക്രാസ്‌നോഡർ എഫ്‌സിയുമായി ഏറ്റുമുട്ടും. മാഞ്ചസ്റ്റർ യുണൈറ്റഡ്‌ ആർബി ലെയ്‌പ്‌സിഗിനെയും ബൊറൂസിയ ഡോർട്ട്‌മുണ്ട്‌ സെനിറ്റിനെയും നേരിടും. പിഎസ്‌ജിക്ക് എതിരാളി‌ ഇസ്‌താംബുൾ ബസാകെഹിറാണ് .

എൽ ക്ലാസികോയിൽ ബാഴ്‌സ റയൽ മാഡ്രിഡിനോട്‌ തോറ്റിരുന്നു‌. പരിക്കേറ്റ്‌ ഫിലിപ്പ്‌ കുടീന്യോ ടീമിനെ ക്ഷീണിപ്പിക്കും. എന്നാൽ മെസി തന്നെയാണ്‌ ശ്രദ്ധാകേന്ദ്രം.
പെഡ്രി, അൻസു ഫാറ്റി എന്നീ താരങ്ങൾ ആദ്യ ഇലവനിൽ കളിക്കും.

ജെറാർഡ്‌ പിക്വെ സസ്‌പെൻഷനിലാണ്‌.  യുവന്റസിന് ഇറ്റാലിയൻ ലീഗിൽ ജയിക്കാനാകുന്നില്ല ‌. കളിച്ച അഞ്ചിൽ രണ്ടിൽമാത്രം ജയിച്ചു. മൂന്ന്‌ സമനില. അവസാന കളിയിൽ ഹെല്ലാസ്‌ വെറോണയോടും വഴങ്ങി. റൊണാൾഡോയുടെ അഭാവം തിരിച്ചടിയാണ്‌. ജോർജിയോ കില്ലെനി, അലക്‌സ്‌ സാൻഡ്രോ എന്നിവർ പരിക്കിലാണ്‌. പൗലോ ഡിബാലയും അൽവാരോ മൊറാട്ട എന്നിവർ മുന്നേറ്റ നിരയെ നയിക്കും.

Leave A Reply

error: Content is protected !!