ധോണിയെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ; ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ

ധോണിയെ സംബന്ധിച്ച സുപ്രധാന പ്രഖ്യാപനം ; ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ

ദുബായ്: ധോണി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ആ പ്രഖ്യാപനം എത്തിയിരിക്കുകയാണ്. ധോണി തന്നെ അടുത്ത ഐപിഎല്ലിലും നായകനാകുമെന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒ കാശി വിശ്വനാഥന്‍ പ്രഖ്യാപിച്ചു. ഒരു സീസണില്‍ പ്ലേ ഓഫ് നഷ്ടമായതിന്‍റെ പേരില്‍ സമ്പൂര്‍ണ അഴിച്ചുപണി വേണ്ടെന്നാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് സിഇഒയുടെ വാദം.

സീസണിന് മുന്‍പ് ചെന്നൈ ക്യാമ്പിലെ കൊവിഡ് ബാധയും സുരേഷ് റെയ്നയുടെ അഭാവവും തിരിച്ചടിക്ക് കാരണമാകുകയുണ്ടയിരുന്നു . അടുത്ത സീസണിലും എം എസ് ധോണി തന്നെ ടീമിനെ നയിക്കുമെന്നാണ് വിശ്വാസമെന്നും കാശി വിശ്വനാഥന്‍ കൂട്ടിച്ചേർത്തു .

കഴിഞ്ഞ മൂന്ന് സീസണുകളിലെ പ്രകടനം നോക്കുമ്പോൾ 2018ല്‍ കിരീടം നേടാന്‍ ചെന്നൈക്ക് സാധിച്ചിട്ടുണ്ട്. 2019ല്‍ ഫൈനലില്‍ അവസാന പന്തിലാണ് തോൽവി നേരിടേണ്ടി വന്നത്. ഈ സീസണില്‍ പ്രായമേറിയ താരങ്ങളായതുകൊണ്ടും യുഎഇയിലെ വെല്ലുവിളികള്‍ കൊണ്ടും ടൂര്‍ണമെന്‍റ് ജയിക്കുക ബുദ്ധിമുട്ടാണെന്ന് നേരത്തെ തിരിച്ചറിഞ്ഞിരുന്നുവെന്നും കാശി വിശ്വനാഥന്‍ പറയുകയുണ്ടായി.

ആറ് മാസത്തിനുള്ളില്‍ അടുത്ത ഐപിഎൽ സീസൺ തുടങ്ങുമെങ്കിലും ധോണിയുടെ നിലപാട് തന്നെയാകും അതിലും നിര്‍ണായകമാകുക . ഐപിഎല്‍ ചരിത്രത്തിൽ ആദ്യമായാണ് ചെന്നൈ പ്ലേ ഓഫ് കാണാതെ പുറത്താകുന്ന സ്ഥിതി വരുന്നത് . സീസണില്‍ ഇതുവരെ 12 മത്സരങ്ങളില്‍ നിന്ന് 118.45 സ്ട്രൈക്ക് റേറ്റില്‍ 199 റണ്‍സാണ് ധോണി നേടിയിട്ടുള്ളത് .

Leave A Reply

error: Content is protected !!