വിജയദശമി ദിനത്തിൽ ഗുരുവിനൊപ്പം റിമ കല്ലിങ്കൽ

വിജയദശമി ദിനത്തിൽ ഗുരുവിനൊപ്പം റിമ കല്ലിങ്കൽ

മലയാളികളുടെ പ്രിയങ്കരിയായ നായികയാണ് റിമ കല്ലിങ്കൽ. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾക്കായി ഒരിടം ഒരുക്കുന്നതിൽ മുന്നിട്ട് നിൽക്കുകയും, സ്വന്തമായി നിലപാടുള്ള ചുരുക്കം നടിമാരിൽ ഒരാളുമാണ് റിമ . ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസിൽ സ്ഥാനം പിടിക്കാൻ റിമയ്ക്ക് കഴിഞ്ഞിട്ടുണ്ട് . തിരക്കുകൾക്കിയിലും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കാറുണ്ട് റിമ. അഭിനേത്രിയും നിർമാതാവും മാത്രമല്ല, നല്ലൊരു നർത്തകി കൂടിയാണ് താരം. മാമാങ്കം എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും താരം നടത്തിവരുന്നു .

ഇന്നിപ്പോൾ വിജയദശമി ദിനത്തിൽ തന്റെ ഗുരുവിനൊപ്പമുള്ള ചിത്രമാണ് റിമ പങ്കുവക്കുകയുണ്ടായത്. രമ്യ നമ്പീശനും ഒപ്പമുണ്ടായിരുന്നു . ഇടയ്ക്കിടെ നൃത്തം ചെയ്യുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും റിമ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട് . ചിത്രങ്ങൾ പുറത്തു വന്നതിന് പിന്നാലെ താരത്തിനെ അഭിനന്ദിച്ചുകൊണ്ടും ആശംസിച്ചുകൊണ്ടും കുറെ ആരാധകർ രം​ഗത്തെത്തുകയുണ്ടായി.

Leave A Reply

error: Content is protected !!