വാഹനത്തിന്റെ തകരാര്‍ ശബ്‍ദത്തില്‍ നിന്നറിയാനുള്ള ആപ്പുമായി വണ്ടിക്കമ്പനി

വാഹനത്തിന്റെ തകരാര്‍ ശബ്‍ദത്തില്‍ നിന്നറിയാനുള്ള ആപ്പുമായി വണ്ടിക്കമ്പനി

ശബ്‍ദം കേട്ടുകൊണ്ട് വാഹനത്തിന്‍റെ തകരാര്‍ മനസിലാക്കാൻ സാധിക്കുന്ന സംവിധാനവുമായി ഒരു വാഹന നിര്‍മ്മാതാക്കള്‍ രംഗത്തുവന്നിരിക്കുകയാണ് . ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്​കോഡയാണ്​ ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ പ്രവർത്തിക്കുന്ന ആപ്പ്​ വികസിപ്പിച്ചിരിക്കുന്നതെന്ന് ഓട്ടോ കാര്‍ യുക്കെ റിപ്പോര്‍ട്ടിൽ പറയുന്നു. ശബ്​ദം കേട്ട്​ കാറുകളുടെ ആന്തരിക പ്രശ്‌നങ്ങൾ നിമിഷനേരം കൊണ്ട് കണ്ടെത്താൻ ഡ്രൈവർമാരെ സഹായിക്കുന്നതാണ് ഈ​ ആപ്പി​ന്‍റെ പ്രത്യേകത. സൗണ്ട് അനലൈസർ എന്നാണ് ഈ ആപ്പിന്റെ പേര് എന്നാണ് അറിയുന്നത് .

കൂടാതെ  ഇതിന്‍റെ പ്രവര്‍ത്തനം ലളിതമാണ് എന്നും പറയുന്നുണ്ട്​. തകരാറിലായ വാഹനത്തിന്റെ ശബ്​ദം അനലൈസറിൽ രേഖപ്പെടുത്തുകയാണ്​ ആദ്യഘട്ടം. അതിനു ശേഷം റെക്കോർഡുചെയ്‌ത ശബ്‌ദം പ്രശ്​നമില്ലാത്ത വാഹനങ്ങളുമായി മുൻകൂട്ടി റെക്കോർഡുചെയ്‌ത ശബ്‌ദങ്ങളുമായി താരതമ്യം ചെയ്യാൻ എഐ സാ​ങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന വാഹനത്തിവു കഴിയും. തകരാറിലായ കാറി​ന്‍റെ ശബ്‌ദ പാറ്റേണിൽ വ്യത്യാസം മനസിലാക്കി​ ആന്തരിക പ്രശ്‌നം കണ്ടെത്താനും അതിനുള്ള പരിഹാരം നിർദ്ദേശിക്കാനും ഈ ആപ്ലിക്കേഷന് കഴിയുമെന്ന് കമ്പനി വാദിക്കുന്നു .

സ്കോഡ വളരെക്കാലമായി അവരുടെ കാറുകളിൽ ആപ്ലിക്കേഷൻ പരീക്ഷിച്ചു വരുകയാണ്​. ഓസ്ട്രിയ, ജർമനി, ഫ്രാൻസ്, റഷ്യ എന്നിങ്ങനെ ഉള്ള രാജ്യങ്ങളിൽ സ്ഥിതിചെയ്യുന്ന 245 സ്​കോഡ ഡീലർമാർ 2019 ജൂൺ മുതൽ സൗണ്ട് അനലൈസർ ഉപയോഗിക്കുന്നുണ്ടെന്നും റിപ്പോർട്ട് ഉണ്ട്​. സ്​കോഡയിലെ ഡിജിറ്റലൈസേഷ​ന്‍റെ ഉദാഹരണമാണ് സൗണ്ട് അനലൈസര്‍ എന്നും ഇത് ഉപഭോക്താക്കൾക്ക് കൂടുതൽ വ്യക്തിഗത സേവനം വാഗ്ദാനം ചെയ്യുന്നതിന്​ കൃത്രിമ ഇൻറലിജൻസ് ഉപയോഗിക്കുന്നത് തുടരുമെന്നും സ്‍കോഡ അറിയിക്കുന്നു .

Leave A Reply

error: Content is protected !!