മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

മദ്യലഹരിയിൽ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു

 

വയനാട്: വടുവഞ്ചാലിൽ മദ്യലഹരിയിലെത്തിയ ഭർത്താവിന്‍റെ അടിയേറ്റ് ഭാര്യയ്ക്ക് ദാരുണാന്ത്യം. വടുവഞ്ചാൽ വട്ടത്തുവയൽ അറുപത് കൊല്ലി കോളനിയിലെ സീനയാണ് ഭർത്താവ് വിജയിന്‍റെ അടിയേറ്റ് മരിച്ചിരിക്കുന്നത്. ഭർത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. ഇവർക്ക് നാല് പെൺകുഞ്ഞുങ്ങൾ ആണ് ഉള്ളത്.

കഴിഞ്ഞ ദിവസം രാത്രിയാണ് ഫോണിനെ ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ ഭാര്യ സീനയെ വിജയ് മർദ്ദിക്കുകയുണ്ടായത്. സീനയുടെ തല വീടിന്‍റെ ചുമരിൽ ഇടിക്കുകയുണ്ടായി. അബോധാവസ്ഥയിലായ ഭാര്യയെ വിജയ് തന്നെ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ചെങ്കിലും പോകുംവഴി സീന മരിക്കുകയുണ്ടായി. തുടർന്ന് അയൽവാസികൾ പൊലീസിനെ വിവരം അറിയിക്കുകയും വിജയിയെ കസ്റ്റ‍ഡിയിലെടുക്കുകയും ചെയ്യുകയുണ്ടായി.

Leave A Reply

error: Content is protected !!