കെ റെയിൽ പദ്ധതിക്കെതിരെയുള്ള സത്യഗ്രഹ സമരത്തിൽ സുരേന്ദ്രനും

കെ റെയിൽ പദ്ധതിക്കെതിരെയുള്ള സത്യഗ്രഹ സമരത്തിൽ സുരേന്ദ്രനും

 

മലപ്പുറം: കെ റെയിൽ പദ്ധതിക്കെതിരെയുള്ള സത്യഗ്രഹ സമരത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഭാഗമായിരിക്കുന്നു. കൺസൾട്ടൻസിയെ ഏൽപിച്ച് പണം വാങ്ങുന്ന നിരവധി പദ്ധതികളിൽ ഒന്ന് മാത്രമാണ് കെ റെയിലെന്ന് അദ്ദേഹം പറഞ്ഞു. വികസന പ്രവർത്തനങ്ങൾ സാധാരണ ജനങ്ങളെ ദ്രോഹിക്കുന്ന തരത്തിലാകരുത്. നാഷണൽ ഹൈവേയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് അവകാശം സംസ്ഥാനത്തിനാണ്. ചെറിയ വിട്ടുവീഴ്ചകൾ ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറാവണം. കെ റെയിൽ പദ്ധതി നടപ്പാക്കാനുള്ള ഒരു ശ്രമവും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

error: Content is protected !!