കഞ്ഞിവെള്ളം പ്രമേഹരോഗികള്‍ക്ക് എങ്ങനെയെന്ന് അറിയാം !

കഞ്ഞിവെള്ളം പ്രമേഹരോഗികള്‍ക്ക് എങ്ങനെയെന്ന് അറിയാം !

സാധാരണയായി കഞ്ഞിവെള്ളം ശരീരത്തിന് വളരെ നല്ലതാണ് . ശരീരത്തിന്റെ ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ഒരു പോലെ സഹായിക്കുന്ന നിരവധി വിറ്റാമിനുകളുടെ കലവറയാണ് വളരെ സുലഭമായി ലഭിക്കുന്ന കഞ്ഞിവെള്ളം. നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്നു എന്ന പ്രത്യേകതയും കഞ്ഞിവെള്ളത്തിനുണ്ട് .

അമിതഭാരം കുറയ്ക്കാനും കഞ്ഞിവെള്ളം വളരെ നല്ലതാണ് . ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുമ്പോൾ ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമാണ്. അതേസമയം കഞ്ഞിവെള്ളം ശരീരത്തില്‍ ജലാംശം നിലനിർത്താൻ ഫലപ്രദമായ ഒന്നാണ്. കഞ്ഞിവെള്ളം ദഹനം മെച്ചപ്പെടുത്താനും സഹായിക്കാറുണ്ട്. ചര്‍മ്മം തിളങ്ങാനും തലമുടിയുടെ ആരോഗ്യത്തിനുമൊക്കെ കഞ്ഞിവെള്ളം വളരെ നല്ലതാണ്.

ഇത്രത്തോളം ഫലപ്രദമായ കഞ്ഞിവെള്ളം പ്രമേഹരോഗികള്‍ കുടിക്കുന്നത് നല്ലതാണോ എന്ന ചോദ്യം ഉണ്ടായാൽ, നല്ലതല്ല എന്നേ പറയാൻ സാധിക്കു. കഞ്ഞിവെള്ളത്തിൽ സ്റ്റാർച് അധികമായി കാണപ്പെടുന്നു. അതുകൊണ്ട് തന്നെ അന്നജവും ഷുഗറും കഞ്ഞിവെള്ളത്തിലൂടെ ശരീരത്തിൽ എത്തുന്നു. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാൻ കാരണമാകുന്നു. അതിനാല്‍ പ്രമേഹരോഗികള്‍ കഞ്ഞിവെള്ളം അധികം കുടിക്കുന്നത് ശരീരത്തിന് നല്ലതല്ല .

Leave A Reply

error: Content is protected !!