ബിഹാര്‍ തെരഞ്ഞെടുപ്പ് : ആദ്യ ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു

ബിഹാര്‍ തെരഞ്ഞെടുപ്പ് : ആദ്യ ഘട്ട പരസ്യ പ്രചാരണം അവസാനിച്ചു

ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ പരസ്യ പ്രചാരണം അവസാനിച്ചു. ബുധനാഴ്ചയാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. 1066 സ്ഥാനാര്‍ഥികളാണ് മത്സര രംഗത്തുള്ളത്. ഇതില്‍ 114 പേര്‍ സ്ത്രീകളാണ്. 243 സീറ്റുള്ള നിയസഭയിലേക്ക് മൂന്ന് ഘട്ടങ്ങളായാണ് വോട്ടെടുപ്പ് നടക്കുന്നത്.

എൽ.ജെ.പി അധികാരത്തിലെത്തിയാൽ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ അഴിമതികൾക്ക് നിതീഷിനെ ജയിലിൽ അടയ്ക്കുമെന്ന് ചിരാഗ് പാസ്വാൻ പറഞ്ഞു.ഊർജ്ജസ്വലനല്ലാത്ത, ഇടുങ്ങിയ ചിന്താഗതിക്കാരനായ നിതീഷ്‌കുമാറിനെ ജനങ്ങൾ വെറുക്കുന്നുവെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു.
ബീഹാർ എന്റെ കുടുംബമാണെന്നും ജനങ്ങളെ സേവിക്കലാണ് തന്റെ കടമയെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ ഫുൽപരാസിൽ പൊതു റാലിയിൽ പറഞ്ഞു.

മോദിക്ക് പുറമെ ബിഹാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ബിജെപി അധ്യക്ഷന്‍ ജെ.പി നഡ്ഡ എന്നിവരെല്ലാം അയോധ്യയിലെ രാമക്ഷേത്രം, ആര്‍ട്ടിക്കിള്‍ 370, മുത്തലാഖ് എന്നിവ ഉയര്‍ത്തിക്കാട്ടിയാണ് പ്രചാരണം നടത്തിയത്. ഇവയെ എതിര്‍ത്ത പ്രതിപക്ഷത്തിനെതിരെ ബിജെപി നേതാക്കള്‍ വിവിധ റാലികളില്‍ വിമര്‍ശം ഉന്നയിച്ചു.

 

Leave A Reply

error: Content is protected !!