ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും കടക്കുന്നു

ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് രംഗത്തേക്ക് ഫേസ്ബുക്കും കടക്കുന്നു

ന്യൂയോര്‍ക്ക്: ടെക് ഭീമന്മാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു വലിയ മേഖല തന്നെയാണ് ഇപ്പോൾ ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ്. നേരത്തെ ഗൂഗിള്‍ സ്റ്റേഡിയ എന്ന പേരിലും ആമസോണ്‍ ലൂണ എന്ന പേരിലും ഇത്തരം ക്ലൌഡ് അധിഷ്ഠിത ഗെയിമിംഗ് സംരംഭങ്ങള്‍ തുടങ്ങിയിരുന്നു. ഈ വഴി പിന്തുടരുകയാണ് ഇപ്പോൾ സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക്. ഫേസ്ബുക്കിന്‍റെ പുതിയ സേവനത്തിന്‍റെ പേര് ഫേസ്ബുക്ക് ഗെയിമിംഗ് എന്നാണ്.

“ഫേസ്ബുക്കില്‍ ഏത് രീതിയിലാണോ ഗെയിം കളിക്കുന്നത് ആ രീതിയില്‍ തന്നെ നിങ്ങള്‍ക്ക് ഗെയിമുകളില്‍ സമയം ചിലവഴിക്കാം. അതിനായി പ്രത്യേക ഹാര്‍ഡ് വെയറോ, കണ്‍ട്രോളറുകളോ ആവശ്യമില്ല” -ഫേസ്ബുക്ക് ഗെയിമിംഗ് എന്തെന്ന് വിശദീകരിച്ചുള്ള ബ്ലോഗ് പോസ്റ്റില്‍ ഫേസ്ബുക്ക് അറിയിച്ചു.

ആന്‍ഡ്രോയ്ഡിലും വെബിലും ഒരു പോലെ കളിക്കാൻ സാധിക്കുന്നതാണ് ഈ ഗെയിമുകള്‍. ഫ്രീ ടു പ്ലേ മോഡില്‍ ബീറ്റ പതിപ്പാണ് നിലവിൽ ലഭ്യമായിരിക്കുന്നത്. fb.gg/play എന്ന വിലാസത്തില്‍ ഗെയിമുകള്‍ കളിക്കാൻ സാധിക്കും . എന്നാൽ ഈ സേവനം ഇപ്പോള്‍ ഐഒഎസില്‍ ലഭ്യമല്ല. Asphalt 9, Adventure by Moonton, PGA TOUR Golf എന്നിങ്ങനെ നിരവധി ഗെയിമുകള്‍ ഇപ്പോള്‍ തന്നെ ഇതില്‍ ലഭിക്കുന്നുണ്ട് .

Leave A Reply

error: Content is protected !!