"മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കു​റ​ച്ചു​കൂ​ടി ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണം'; അർണബിനെതിരെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി

“മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ കു​റ​ച്ചു​കൂ​ടി ഉ​ത്ത​ര​വാ​ദി​ത്വം കാ​ണി​ക്ക​ണം’; അർണബിനെതിരെ രൂക്ഷ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം​കോ​ട​തി

മാധ്യമപ്രവർത്തനത്തിൽ ഉത്തരവാദിത്തം കാട്ടണമെന്നും ഈ നിലയിൽ മുന്നോട്ട് പോകാൻ സാധിക്കില്ലെന്നും റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയോട് സുപ്രീംകോടതി.സ​മൂ​ഹ​ത്തി​ലെ സ​മാ​ധാ​ന​വും ഐ​ക്യ​വു​മാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​മെ​ന്നും ചീ​ഫ് ജ​സ്റ്റി​സ് എ​സ്.​എ ബോ​ബ്‌​ഡെ പ​റ​ഞ്ഞു.

”തുറന്നുപറയാം, എനിക്കിതിനോടൊപ്പം നിൽക്കാനാകില്ല. മാധ്യമപ്രവര്‍ത്തനത്തില്‍ ഉത്തരവാദിത്വം കാണിക്കണം. ഇത്തരമൊരു പൊതുവ്യവഹാരമല്ല നമുക്ക് വേണ്ടത്. സമൂഹത്തിലെ ഐക്യവും സമാധാനവുമാണ് ഏറ്റവും പ്രധാനം. ആരും ചോദ്യംചെയ്യപ്പെടലിന് അതീതരല്ല”, ബോബ്‌ഡെ പറഞ്ഞു.

കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​യ്ക്കും അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​മെ​തി​രാ​യ വി​ദ്വേ​ഷ പ​രാ​മ​ര്‍​ശ​ത്തി​ന്‍റെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത എ​ഫ്ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ര്‍​ണ​ബ് സ​മ​ര്‍​പ്പി​ച്ച ഹ​ർജി പ​രി​ഗ​ണി​ക്ക​വേ​യാ​ണ് കോ​ട​തി​യു​ടെ പ​രാ​മ​ര്‍​ശം.

Leave A Reply

error: Content is protected !!