തലസ്ഥാനത്ത് ഇന്ന് 513 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തലസ്ഥാനത്ത് ഇന്ന് 513 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

 

തിരുവനന്തപുരം; തലസ്ഥാനത്ത് ഇന്ന് 513 പേർക്കു കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 747 പേർ കൊറോണ വൈറസ് രോഗത്തിൽ നിന്നും രോഗമുക്തരായി. നിലവിൽ 8,835 പേരാണു രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ ഉള്ളത്. ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 359 പേർക്കു സമ്പർക്കത്തിലൂടെയാണു രോഗം ബാധിച്ചത്. ഇതിൽ 14 പേർ ആരോഗ്യ പ്രവർത്തകരാണ്.

രോഗലക്ഷണങ്ങളെത്തുടർന്നു ജില്ലയിൽ 2,655 പേരെക്കൂടി നിരീക്ഷണത്തിലാക്കിയിരിക്കുന്നു. ഇവരടക്കം ആകെ 25,143 പേർ വീടുകളിലും 183 പേർ സ്ഥാപനങ്ങളിലും ക്വാറന്റൈനിൽ കഴിയുന്നുണ്ട്. ഇന്നലെവരെ നിരീക്ഷണത്തിലുണ്ടായിരുന്ന 2,508 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂർത്തിയാക്കിയിരിക്കുന്നു.

Leave A Reply

error: Content is protected !!