ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്‌ക്ക് കൊവിഡ് സ്ഥിതീകരിച്ചു

ഫുട്ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്‌ക്ക് കൊവിഡ് സ്ഥിതീകരിച്ചു

ബെലോ ഹൊറിസോണ്ടെ: ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസ താരമായ റൊണാള്‍ഡീ‍ഞ്ഞോയ്‌ക്ക് കൊവിഡ് സ്ഥിരീകരിക്കുകയുണ്ടായി . പൂര്‍ണ ആരോഗ്യവാനാണ് താനെന്ന് വ്യക്തമാക്കിയ മുന്‍താരം സ്വയം ഐസൊലേഷനില്‍ കഴിയുകയാണെന്നും ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയുണ്ടായി . ബെലോ ഹൊറിസോണ്ടെയില്‍ എത്തിയപ്പോഴാണ് കൊവിഡ് പരിശോധനയ്‌ക്ക് റൊണാള്‍ഡീഞ്ഞോ വിധേയനായത്. തുടർന്ന് കൊവിഡ് ഭേദമാകും വരെ ഹോട്ടലില്‍ തന്നെ ചെലവഴിക്കാനാണ് തീരുമാനിച്ചിരിക്കുന്നത് .

ഫുട്ബോള്‍ ചരിത്രത്തിലെതന്നെ ഏറ്റവും മികച്ച പ്രതിഭകളിലൊരാളായ റൊണാള്‍ഡീഞ്ഞോ ബ്രസീലിനായി 97 മത്സരങ്ങളില്‍ 33 ഗോളുകള്‍ സ്വന്തമാക്കിയിട്ടുണ്ട് . ക്ലബ് കരിയറില്‍ ബാഴ്‌സലോണ, പാരിസ് സെയ്‌ന്‍റ് ജെര്‍മന്‍, എ സി മിലാന്‍ തുടങ്ങിയ വലിയ ക്ലബുകള്‍ക്കായി മത്സരിച്ചിട്ടുണ്ട്. രണ്ടുതവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും നേടുകയുണ്ടായി. വ്യാജ പാസ്‌പോര്‍ട്ടുമായി യാത്ര ചെയ്തതിന് പരാഗ്വെയില്‍ ജയിലിലും വീട്ടുതടങ്കലിലുമായി അഞ്ച് മാസം തടവിലായിരുന്ന താരം ഓഗസ്റ്റിലാണ് മോചിതനാകുന്നത്. ഇപ്പോൾ പൊതുയിടങ്ങളില്‍ വീണ്ടും സജീവമായപ്പോഴാണ് താരത്തിന് കൊവിഡ് പിടികൂടിയിരിക്കുന്നത് .

Leave A Reply

error: Content is protected !!