ഫ്രാന്‍സിന് വേണ്ടി കളിക്കില്ലെന്ന റിപ്പോര്‍ട്ട് ;സത്യാവസ്ഥ പറഞ്ഞ് പോൾ പോഗ്ബ

ഫ്രാന്‍സിന് വേണ്ടി കളിക്കില്ലെന്ന റിപ്പോര്‍ട്ട് ;സത്യാവസ്ഥ പറഞ്ഞ് പോൾ പോഗ്ബ

പാരീസ്: ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണിന്റെ മുസ്ലിം വിരുദ്ധ പരാമർശത്തെ തുടർന്ന് ഫ്രഞ്ച് ദേശീയ ഫുട്ബോള്‍ ടീമില്‍ നിന്നും രാജിവച്ചെന്ന വാര്‍ത്ത നിഷേധിച്ച് ഫ്രഞ്ച് മധ്യനിര താരം പോൾ പോഗ്ബ രംഗത്ത് . മാഞ്ചസ്റ്റര്‍ യുനെറ്റഡ് താരം ഇത്തരം ഒരു തീരുമാനം എടുത്തുവെന്ന വാര്‍ത്ത ആദ്യം പുറത്തുവിട്ടത് ഇംഗ്ലീഷ് ടാബ്ലോയിഡായ ദ സൺ ആയിരുന്നു . എന്നാലിപ്പോൾ ഈ വാര്‍ത്തയുടെ സ്ക്രീന്‍ഷോട്ടിന് മുകളില്‍ ഫേക്ക് ന്യൂസ് എന്ന് എഴുതി ട്വിറ്ററിലൂടെ ഫ്രഞ്ച് താരം വാര്‍ത്ത നിഷേധിച്ചിരിക്കുകയാണ് .

കഴിഞ്ഞ ലോകകപ്പിൽ ജേതാക്കളായ ഫ്രാൻസ് ഫുട്ബോൾ ടീമിലെ താരമായിരുന്നു പോൾ പോഗ്ബ. പ്രവാചക നിന്ദ എന്നാരോപിച്ച് അധ്യാപകനായ സാമുവൽ പാറ്റിയെ കൊലപ്പെടുത്തിയ കേസുമായി ബന്ധപ്പെട്ടാണ് ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോൺ പ്രസ്താവന നടത്തുകയുണ്ടായത് .

pic.twitter.com/k6caKkUzid

— Paul Pogba (@paulpogba) October 26, 2020

പാറ്റിയെന്ന 47-കാരനെ തലയറുത്തു കൊലപ്പെടുത്തിയയാളെ ഫ്രഞ്ച് പൊലീസ് വെടിവെച്ചു കൊല്ലുകയുണ്ടായി. ഇതേതുടർന്ന് അധ്യാപകൻ്റെ കൊലപാതകം ഇസ്ലാമിക ഭീകരവാദമാണെന്ന് പ്രഖ്യാപിച്ച മാക്രോൻ മുസ്ലിം ആരാധനാലയങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു ചെയ്തത്. കൊല്ലപ്പെട്ട സാമുവൽ പാറ്റിയെ ആദരിക്കാനും ഫ്രഞ്ച് ഭരണകൂടം അതോടൊപ്പം തീരുമാനിച്ചു.

2013ൽ ഫ്രഞ്ച് ദേശീയ ടീമിനായി അരങ്ങേറിയ പോഗ്ബ 2014 ലോകകപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്താരവും നേടിയിട്ടുണ്ട്. അതോടൊപ്പം കഴിഞ്ഞ ലോകകപ്പിൽ ഫ്രാൻസിനെ കിരീടത്തിലെത്തിക്കാൻ നിർണായക പങ്കു വഹിച്ചതും താരമായിരുന്നു .പോഗ്ബയുടെ മാതാപിതാക്കൾ ഗിനിയയിൽ നിന്ന് ഫ്രാൻസിലേക്ക് കുടിയേറിയവരാണ് . ഒരു ഇസ്ലാം മത വിശ്വാസികൂടിയാണ് പോഗ്ബ.

Leave A Reply

error: Content is protected !!