നിത്യാ മേനോൻ ഗായികയായി 'ഗമനം'; പുറത്തുവിട്ട് പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

നിത്യാ മേനോൻ ഗായികയായി ‘ഗമനം’; പുറത്തുവിട്ട് പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍

പാന്‍ ഇന്ത്യന്‍ ചിത്രം ഗമനത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ചിത്രത്തിലെ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ മനുവിന്റെയും ഭാനുവിന്റെയും പോസ്റ്ററാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് .

തെന്നിന്ത്യന്‍ സൂപ്പര്‍താരം ശ്രിയ ശരണ്‍ നായികയാവുന്ന ചിത്രത്തില്‍ നിത്യാ മേനോനും അതിഥി വേഷത്തിലെത്തുന്നുണ്ട് . മുന്നേ തന്നെ ചിത്രത്തിലെ നിത്യാമേനോന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ വലിയ ശ്രദ്ധ നേടിയിരുന്നു. ഗായിക ശൈലപുത്രി ദേവി ആയിട്ടാണ് നിത്യ ഗമനത്തില്‍ വേഷമിടുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി പാന്‍ ഇന്ത്യ ചിത്രമായിട്ടാണ് ഗമനം തയ്യാറെടുക്കുന്നത്.

നിത്യയുടെ കരിയറിലെ തന്നെ വ്യത്യസ്‍തമായ റോളാണ് ഇതിൽ. കര്‍ണാടിക് സംഗീതജ്ഞയായിട്ടുള്ള നിത്യയുടെ മേക്ക് ഓവര്‍ ആരാധകരെ ഏറെ ശ്രദ്ധിപ്പിക്കുകയുണ്ടായി. നവാഗതനായ സുജന റാവുവാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് . നേരത്തെ ചിത്രത്തിലെ മറ്റൊരു നായികയായ ശ്രിയ ശരണിന്റെ ക്യാരക്ടര്‍ പോസ്റ്ററും പുറത്തു വന്നിരുന്നു. ശ്രിയയുടെ ഒരു തിരിച്ചുവരവായിരിക്കും ഈ ചിത്രം എന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത് .

ഇളയരാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് . രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖര്‍ വി.എസ് തുടങ്ങിയവരാണ് സിനിമയുടെ നിര്‍മാതാക്കള്‍ .കൂടാതെ സിനിമയുടെ കഥയും തിരക്കഥയും സംവിധായകനായ സുജന റാവു തന്നെയാണ് ഒരുക്കുന്നത് . ക്യാമറ ജ്ഞാന ശേഖര്‍ വി.എസ്, സംഭാഷണം സായ് മാധവ് ബുറ, എഡിറ്റിംഗ് രാമകൃഷ്‍ണ അറം. ആതിര ദില്‍ജിത്ത് ആണ് പിആര്‍ഒ ആകുന്നത് .

Leave A Reply

error: Content is protected !!