ദൃശ്യം 2; 'ജോർജൂട്ടിയും അളിയനും വീണ്ടും കണ്ടുമുട്ടിയ ചിത്രം പങ്കുവച്ച് അനീഷ്

ദൃശ്യം 2; ‘ജോർജൂട്ടിയും അളിയനും വീണ്ടും കണ്ടുമുട്ടിയ ചിത്രം പങ്കുവച്ച് അനീഷ്

മലയാള സിനിമാലോകം ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ദൃശ്യം 2 അണിയറയിൽ തയ്യാറെടുക്കുകയാണ് . ജീത്തു ജോസഫ് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് കൊവിഡ് നിർദ്ദേശം അനുസരിച്ച് പുരോ​ഗമിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട നിരവധി ചിത്രങ്ങൾ ഇതിനോടകം പുറത്തുവരുകയും ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്‌തിരുന്നു .

ഇപ്പോൾ പുതുതായി അളിയനും അളിയനും ഒരുമിച്ചുള്ള ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത് . ദൃശ്യത്തിൽ മോഹൻലാലിന്റെ അളിയനായി അഭിനയിച്ചിരിക്കുന്നത് നടൻ അനീഷ് ജി മേനോൻ ആണ്. രണ്ടാം ഭാഗത്തിലും അനീഷ് പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. രണ്ടാം ഭാ​ഗത്തിന്റെ ഷൂട്ടിങിനിടെ മോഹൻലാലിനൊപ്പം നിൽക്കുന്ന ചിത്രമാണ് അനീഷ് ഇപ്പോൾ പ്രേക്ഷകർക്കായി പങ്കുവക്കുന്നത് .

‘വീണ്ടും അളിയന്റെ കൂടെ..ലൗ യു ലാലേട്ടാ’ എന്ന കുറിപ്പോടെയാണ് അനീഷ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ചിത്രം അപ്പോൾ തന്നെ വൈറലായി . അളിയനും അളിയനും കൂടുതൽ ചെറുപ്പമായി എന്നാണ് കൂടുതലും ഉണ്ടായ പ്രതികരണം.

വീണ്ടും അളിയന്റെ കൂടെ..🤩 Love you Lalettaaaaa😘😘😘😘😘 Dirshyam-2

Posted by Aneesh G Menon on Monday, 26 October 2020

Leave A Reply

error: Content is protected !!