നവരാത്രി മാഹാത്മ്യം…

നവരാത്രി മാഹാത്മ്യം…

നവരാത്രി കാലം ആദിപരാശക്തിയുടെ ഒന്‍പത് ഭാവങ്ങളെ ഒന്‍പത് ദിവസങ്ങളിലായി ആരാധിക്കുവാനുള്ള വേളയാണ്. ദേവീ ഉപാസനയ്ക്കും ദേവീ പ്രീതിയ്ക്കുമുള്ള ഉത്തമ മാര്‍ഗ്ഗമാണ് നവരാത്രി വ്രതം.കന്നിമാസത്തിലെ അമാവാസി കഴിഞ്ഞു വരുന്ന വെളുത്ത പക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണ് നവരാത്രി വ്രതം അനുഷ്ഠിക്കേണ്ടത്.

ഒന്‍പതു ദിവസം നീണ്ടു നില്ക്കുന്ന ദുര്‍ഗാപൂജ നടക്കുന്ന കാലം. അവിദ്യയുടെ തമസ്സകറ്റി മനസ്സുകളെല്ലാം വിദ്യകൊണ്ട് പ്രഭാപൂരിതമാകുന്നു. ലോകത്തിന്റെ മുഴുവന്‍ അമ്മയാണ് ദേവി. ദേവീ ഉപാസനയാണു നവരാത്രി ആഘോഷത്തിന്റെ കാതല്‍. ദേവിയെ ആദ്യത്തെ മൂന്നു ദിവസം ദുര്‍ഗ്ഗയായും അടുത്ത മൂന്നു ദിവസം ലക്ഷ്മിയായും പിന്നീടുള്ള മൂന്നു ദിവസം സരസ്വതിയായും സങ്കല്പിച്ചു പൂജയും ഉപാസനയും നിര്‍വ്വഹിക്കാറുണ്ട്.

ദുർഗ്ഗാ ദേവി മഹിഷാസുരനെ വധിച്ചതിന്റെ ഓർമയ്ക്കായിട്ടാണ് ഇത് ആഘോഷിക്കപ്പെടുന്നത്. ഇന്ത്യയുടെ മിക്കഭാഗങ്ങളിലും ആഘോഷിക്കപ്പെടുന്നുണ്ടെങ്കിലും കിഴക്കേ ഇന്ത്യയിലും തെക്കേ ഇന്ത്യയിലുമാണ് ഇതിന്  കൂടുതൽ പ്രാധാന്യമുള്ളത്. വടക്കേ ഇന്ത്യയിൽ ചിലയിടങ്ങളിൽ ബന്ദാസുരവധത്തിന്റെ ഓർമയിലാണ് ശരത് നവരാത്രി ആഘോഷിക്കുന്നത്.

നവരാത്രിയ്ക്കും ദേവി ഉപാസനയ്ക്കും യുഗങ്ങളോളം പഴക്കമുണ്ടെങ്കിലും അയോദ്ധ്യാരാജാവ് സുദർശന  ചക്രവര്‍ത്തിയുടെ കാലം മുതലാണ് നവരാത്രി ആരാധനയ്ക്ക് പ്രചാരം സിദ്ധിച്ചത്. കാപട്യമോ ഫലേച്ഛയോ കൂടാതെ ദേവിയുടെ പാദങ്ങളിൽ  ആശ്രയിക്കുന്നവര്‍ക്ക് നിത്യാനന്ദം അനുഭവമായിത്തീരുന്നു.

Leave A Reply
error: Content is protected !!