നെടുമ്പാശേരി വിമാന താവളത്തിൽ നാല് കിലോ സ്വർണം പിടികൂടി

നെടുമ്പാശേരി വിമാന താവളത്തിൽ നാല് കിലോ സ്വർണം പിടികൂടി

 

കൊച്ചി: നെടുമ്പാശേരി വിമാന താവളത്തിൽ നാല് കിലോ സ്വർണം പിടികൂടി. ഫ്‌ളൈ ദുബൈ വിമാനത്തിൽ ദുബൈയിൽ നിന്നും എത്തിയ നാല് പേരിൽ നിന്നുമാണ് സ്വർണം കണ്ടെത്തിയിരിക്കുന്നത്. ഇവയ്ക്ക് രണ്ടേകാൽ കോടി രൂപയുടെ വില വരുന്നതാണ്.

മലപ്പുറം സ്വദേശി മുഹമ്മദ് കുഞ്ഞിമാഹിൻ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് അർജൻസ, ഷംസുദ്ദീൻ, തമിഴ്നാട് തിരുനൽവേലി സ്വദേശി കമൽ മുഹയുദ്ദീൻ എന്നിവരാണ് അറസ്റ്റിൽ ആയിരിക്കുന്നത് . കാലിൽ അതിവിദഗ്ധമായാണ് ഇവർ സ്വർണം ഒളിപ്പിച്ചിരുന്നത്. സ്വർണം കടത്തുന്നത് സംബന്ധിച്ച് രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് ഡി.ആർ.ഐ യാണ് പിടികൂടിയത്

Leave A Reply

error: Content is protected !!