പഠനം ഓൺലൈനായപ്പോൾ കുട്ടികൾ സൈബർ അക്രമങ്ങൾക്ക് ഇരയാകുന്നു; കേരള പൊലീസ്

പഠനം ഓൺലൈനായപ്പോൾ കുട്ടികൾ സൈബർ അക്രമങ്ങൾക്ക് ഇരയാകുന്നു; കേരള പൊലീസ്

ലോക്ഡൗൺ കാലയളവിൽ കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങള്‍ വർധിക്കുന്ന സാഹചര്യത്തിൽ, ബോധവത്കരണവും നടപടികളുമായി മുന്നിട്ട് നിൽക്കുകയാണ് കേരള പോലീസ്. ഇന്റര്‍പോളിന്‍റെ സഹായത്തോടെ നടക്കുന്ന ഓപ്പറേഷൻ പി ഹണ്ടിലൂടെ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് വലിയ തോതില്‍ പോലീസിന് നിയന്ത്രിക്കാനായി. സൈബര്‍ ഇടങ്ങളിൽ കുട്ടികളുടെ ഇടപെടലുകള്‍ അതിരുവിടാതിരിക്കാന്‍ രക്ഷിതാക്കളും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ക്രൈംബ്രാഞ്ച് ഐജി മുന്നറിയിപ്പ് നൽകി.

പഠനമടക്കം എല്ലാം ഓൺലൈനായപ്പോൾ കുഞ്ഞുങ്ങൾ സൈബർ അക്രമങ്ങൾക്ക് ഇരയാകുന്നതും വർ​ദ്ധിച്ചു. പഠനത്തിനും വിനോദത്തിനും ഒരേപോലെ ആശ്രയിക്കുന്ന ഓണ്‍ലൈന്‍ സൈറ്റുകളും, ഗെയിമുകളും ചൂഷണത്തിന് കാരണമായി. അജ്ഞാത സൈറ്റുകളിൽ ആകൃഷ്ടരാകുന്നതും അപരിചിതരുമായുള്ള ഓൺലൈൻ സൗഹൃദങ്ങളും അപകടങ്ങളിലേക്ക് എത്തിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി.

Leave A Reply

error: Content is protected !!