ഫാഷൻ ജൂവലറി തട്ടിപ്പ്: എം സി കമറുദീന്റെ വീട്ടിലേക്ക് നിക്ഷേപകർ മാർച്ച് നടത്തി

ഫാഷൻ ജൂവലറി തട്ടിപ്പ്: എം സി കമറുദീന്റെ വീട്ടിലേക്ക് നിക്ഷേപകർ മാർച്ച് നടത്തി

കാസർകോഡ്: ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ നിക്ഷേപകർ പ്രത്യക്ഷ സമരവുമായി രംഗത്തെത്തി. പ്രതികളുടെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച ജ്വല്ലറി ചെയര്‍മാന്‍ എം.സി. കമറുദ്ദീന്‍ എംഎല്‍എയുടെ ഉപ്പളയിലെ വീട്ടിലേക്ക് നിക്ഷേപകര്‍ മാര്‍ച്ച് നടത്തി.

ഫാഷന്‍ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതിയായ മഞ്ചേശ്വരം എംഎല്‍എ എം.സി. കമറുദ്ദീന്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് നിക്ഷേപകര്‍ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്. കേസില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും എന്നാല്‍ പ്രതികളെ ചോദ്യം ചെയ്യാനോ അറസ്റ്റ് ചെയ്യാനോ തയാറാകാത്തതില്‍ ആശങ്കയുണ്ടെന്നും പരാതിക്കാര്‍ പറഞ്ഞു.

Leave A Reply

error: Content is protected !!