പ്രോട്ടോക്കോള്‍ ലംഘനം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

പ്രോട്ടോക്കോള്‍ ലംഘനം ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു.

ഇറ്റലി:കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം . കൊറോണ സ്ഥിരീകരിച്ചതോടെ ക്വാറന്റൈനില്‍ പോകാതെ ഇറ്റലിയിലേക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് യുവന്റസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചതെന്ന് ഇറ്റാലിയന്‍ കായിക മന്ത്രി വിന്‍സെന്‍സോ സ്പഡഫോറ പറഞ്ഞു.രണ്ടാഴ്ച മുമ്പ് അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരത്തിനിടെ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇറ്റലിയിലേക്ക് മടങ്ങാനുള്ള തീരുമാനത്തിനെതിരെ ഇറ്റാലിയന്‍ കായിക മന്ത്രി വിന്‍സെന്‍സോ സ്പഡഫോറ പ്രതിഷേധം അറിയിച്ചിരുന്നു.പ്രോട്ടോക്കോള്‍ ലംഘനം നടന്നെന്ന വാര്‍ത്ത പുറത്തുവന്നതോടെ റൊണാള്‍ഡോ താന്‍ ക്വാറന്റൈനില്‍ കഴിയുന്നതിന്റെ ഇന്റഗ്രാം ലൈവ് വിഡിയോ സഹിതം പുറത്തുവിട്ടു. താന്‍ പ്രോട്ടോക്കോള്‍ ലംഘനം നടത്തിയിട്ടില്ലെന്നും ഇതുസംബന്ധിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും റൊണാള്‍ഡോ പറഞ്ഞു. താന്‍ പ്രോട്ടോക്കോളിനെ മാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.താന്‍ ഇറ്റലിയില്‍ നിന്നും പോര്‍ച്ചുഗലിലേക്ക് മടങ്ങിയെന്നും എയര്‍ ആംബുലന്‍സ് വഴിയാണ് താന്‍ യാത്ര ചെയ്തതെന്നും ആരുമായും ബന്ധം പുലര്‍ത്തിയിരുന്നില്ലെന്നും റൊണാള്‍ഡോ പ്രതികരിച്ചു.

Leave A Reply

error: Content is protected !!