അവർ നമ്മുടെ ഹൃദയങ്ങളിൽ എന്നും സൂപ്പർ കിങ്സ് തന്നെ

അവർ നമ്മുടെ ഹൃദയങ്ങളിൽ എന്നും സൂപ്പർ കിങ്സ് തന്നെ

ആശ്വാസ വാക്കുകളുമായി ധോണിയുടെ ഭാര്യ സാക്ഷി സിങിൻ്റെ കവിത

മുംബൈ∙ മഹേന്ദ്രസിങ് ധോണി നായകനായ ചെന്നൈ സൂപ്പർ കിങ്സ് ഐപിഎൽചരിത്രത്തിലാദ്യമായി പ്ലേ ഓഫ് കാണാതെ പുറത്തായതിൻ്റെ ദുഖം മറക്കാൻ കവിത എഴുതി ധോണിയുടെ ഭാര്യ സാക്ഷി സിങ്. ചെന്നൈയുടെ പോരാളികൾ എക്കാലവും ‘സൂപ്പർ കിങ്സ്’ ആയിരിക്കുമെന്ന് സാക്ഷി കുറിച്ചു.ഞായറാഴ്ച നടന്ന ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെ തോൽപ്പിച്ചെങ്കിലും, രണ്ടാം മത്സരത്തിൽ മുംബൈ ഇന്ത്യൻസ് രാജസ്ഥാൻ റോയൽസിനോട് തോറ്റ് പുറത്താവുകയായിരുന്നു.ഐപിഎലിൽ മൂന്നു തവണ കിരീടം നേടിയ ചെന്നൈ സൂപ്പർ കിങ്സ് ആദ്യമായാണ് പ്ലേ ഓഫ് കാണാതെ പുറത്തായത്.നിലവിൽ 12 മത്സരങ്ങളിൽനിന്ന് നാലു വിജയങ്ങളും എട്ടു പോയിന്റുള്ള ടീമിന് ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിച്ചാലും പ്ലേ ഓഫിന് സാധ്യതയില്ല.

ആഘോഷശബ്ദങ്ങളും നിശ്വാസങ്ങളും വേദന കൂട്ടും, പിടിച്ചുനിൽക്കാൻ തുണ ഉൾക്കരുത്ത് മാത്രം.. ഇതെല്ലാം വെറുമൊരു കളി മാത്രം!!

നിങ്ങൾ മുൻപേ വിജയികളാണ്, ഇപ്പോഴും വിജയികൾ തന്നെ!
പോരാളികൾ പൊരുതാൻ ജനിച്ചവരാണ്, അവർ നമ്മുടെ ഹൃദയങ്ങളിലും മനസ്സിലും എന്നും സൂപ്പർ കിങ്സ് തന്നെ!!!

Leave A Reply

error: Content is protected !!