കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കുരുന്നുകൾ ഇന്ന് വിദ്യാരംഭം, ആദ്യാക്ഷരം കുറിച്ചു. കൊവിഡ് പശ്ചാത്തലമായതു കൊണ്ട് തന്നെ ക്ഷേത്രങ്ങളിൽ തിരക്ക് പൊതുവേ കുറവായിരുന്നു.

ചരിത്രത്തിൽ ആദ്യമായി ഇത്തവണ തുഞ്ചൻ പറമ്പിൽ എഴുത്തിനിരുത്ത് നടത്തിയില്ല. പകരം ഓൺലൈനിലൂടെ രജിസ്റ്റർ ചെയ്ത കുട്ടികൾക്ക് എം.ടി വാസുദേവൻ നായരുടെ പ്രഭാഷണ വീഡിയോ അയച്ചു കൊടുക്കും. സംസ്ഥാനത്തെ കൊവിഡ് വ്യാപനം കണക്കിലെടുത്താണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്.