വിദ്യാരംഭം

വിദ്യാരംഭം

കേരളത്തിൽ വിജയദശമി ദിനമാണ് വിദ്യാരംഭമായി ആചരിക്കുന്നത്. അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ പിച്ചവയ്ക്കുന്ന ദിനം. കുഞ്ഞുങ്ങളെ ആദ്യാക്ഷരം എഴുതിക്കുന്ന ചടങ്ങാണ് വിദ്യാരംഭം. അക്ഷരാഭ്യാസം അല്ലെങ്കിൽ എഴുത്തിനിരുത്ത് എന്നും ഇതറിയപ്പെടുന്നു.ഗണപതി പൂജയോടെയാണ് വിദ്യാരംഭം ആരംഭിക്കുന്നത്.  തുടർന്ന് വിദ്യാദേവതയായ സരസ്വതീ ദേവിക്കു പ്രാർത്ഥന നടത്തുന്നു. കുട്ടിയെ മടിയിൽ ഇരുത്തിയ ശേഷം ഗുരു സ്വർണമോതിരം കൊണ്ടു നാവിൽ ‘ഹരിശ്രീ’ എന്നെഴുതുന്നു.

ഹരി എന്നത് ദൈവത്തേയും ശ്രീ എന്നത് അഭിവൃദ്ധിയേയും ഐശ്വര്യത്തെയും സൂചിപ്പിക്കുന്നു. അതിനു ശേഷം കുട്ടിയുടെ വലതു കയ്യിലെ ചൂണ്ടു വിരൽ കൊണ്ട് ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ ‘ഓം ഹരിഃ ശ്രീ ഗണപതയെ നമഃ; അവിഘ്നമസ്തു; ശ്രീ ഗുരുഭ്യോ നമഃ’ എന്ന് എഴുതിക്കുന്നു. ധാന്യങ്ങൾ (പച്ചരി) നിറച്ച പാത്രത്തിൽ എഴുതുന്നത് അറിവ് ആർജിക്കുന്നതിനേയും പൂഴിമണലിൽ എഴുതുന്നത് അറിവ് നിലനിർത്തുന്നതിനേയും സൂചിപ്പിക്കുന്നു.

Leave A Reply
error: Content is protected !!