ബൊമ്മക്കുലു

ബൊമ്മക്കുലു

നവരാത്രി ഒരു ദേശീയോത്സവമാണ്. പ്രത്യാശ യുടേയും ആത്മസം തൃപ്തിയുടേ യും നാളുകള്‍. ഭക്തിനിര്‍ഭരമായ 9 ദിവസങ്ങള്‍. ദുഷ്ടതയ്ക്കുമേല്‍ മഹാശക്തിയുടെ വിജയം.അനീതിക്കുമേല്‍ നീതിയുടെ വിജയം.അസുരന്മാരുടെമേല്‍ ദേവന്മാരുടെ വിജയം. അങ്ങനെ വിജയത്തിന്റെ ആഖോഷമാണ് നവരാത്രി. ദേവിയുടെ അവതാര കഥകളാണ്ന വരാത്രിയുടെ സങ്കല്‍പ്പം.

നവരാത്രി ദിവസങ്ങളിൽ കാണുന്ന മറ്റൊരു ആചാരമാണ് ബൊമ്മക്കൊലു. തമിഴ് ആചാരത്തിന്റെ ഭാഗമായി നവരാത്രിക്കാലത്ത് ബൊമ്മക്കൊലു വീടുകളിൽ ഒരുക്കുന്നു. മരത്തടികൾകൊണ്ട് നിർമിച്ച പടികളിൽ (കൊലു) ദേവിയുടെ ചെറുതും വലുതുമായ രൂപങ്ങൾ വലിപ്പത്തിനനുസരിച്ച് നിരത്തിവയ്ക്കുന്നു. ബൊമ്മക്കൊലു സർവ ഐശ്വര്യവും പ്രധാനം ചെയ്യുമെന്നാണ് വിശ്വാസം.

പരമ്പരാഗതമായ രീതിയില്‍ അല്‍ങ്കരിക്കുന്ന ‘ഈ രാജകീയമായ ഈ ദുര്‍ഗ്ഗാദേവിയുടെ’ ഈ അലങ്കാരം, 3,5,7,9,11 നടകളായാണിത് വെക്കുന്നത് എല്ലാ പാവകളും ‘രാജാവും റാണിയും’ ആണും പെണ്ണുമായി ഒരു ജോടിയായിട്ടാണ് വെക്കുന്നത്.പരമ്പരാഗതമായ വിശ്വാസത്തില്‍ അധിഷ്ടിതമായ ഈ നടകള്‍ ഉണ്ടാക്കുന്നതിന്റെ ആദ്യപടിയില്‍ എല്ലാ ദേവീരൂപങ്ങളും കൂടെ ഒരു കലശവും വെക്കുന്നു.

അടുത്ത പടിയായി ഗണപതി,കൃഷ്ണന്‍ ,ശിവന്‍ എന്നിങ്ങനെ എല്ലാ ദേവന്മാരും, തന്നെ വരുന്നു. ആദ്യത്തെ നടകളെല്ലാം തന്നെ, ദേവിദേവന്മാരെക്കൊണ്ടു നിറഞ്ഞിരിക്കും. തിക്കിത്തിരക്കി എല്ലാ ദേവന്മാരെ വെക്കുന്നതുപോലെ പലതരത്തിലുള്ള പാവകളെയും, ചിലനടയില്‍ പഴങ്ങളും മറ്റും വെക്കുന്നു.

സ്ത്രീകൾക്ക് ഏറെ പ്രാധാന്യമുള്ള നവരാത്രി ദിനങ്ങളിൽ വിവാഹിതരായ സ്ത്രീകൾക്ക് താംബൂലവും കന്യകമാർക്ക് വസ്ത്രങ്ങളും നൽകും. ദുർ​ഗ,ദേവി,സരസ്വതി എന്നീ ഭാവങ്ങളിലാണ് ദേവിയെ നവരാത്രി ദിനങ്ങളിൽ വണങ്ങുക.

Leave A Reply
error: Content is protected !!