ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാര്‍ പാകിസ്താനില്‍ നിന്നും വന്നവരാണോ?; ഉദ്ധവ് താക്കറെ

ഇന്ത്യയിലെ മറ്റ് സംസ്ഥാനക്കാര്‍ പാകിസ്താനില്‍ നിന്നും വന്നവരാണോ?; ഉദ്ധവ് താക്കറെ

ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാരിനെ മറിച്ചിടാന്‍ ബിജെപിയോട് വെല്ലുവിളിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. കേന്ദ്ര സര്‍ക്കാര്‍ ബീഹാറിന് സൗജന്യമായി കൊവിഡ് വാക്‌സിന്‍ നല്‍കുമെന്ന് പറയുന്നു. മറ്റ് സംസ്ഥാനക്കാര്‍ പാകിസ്താനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വന്നവരാണോ എന്ന് ഉദ്ധവ് കുറ്റപ്പെടുത്തി. ഇങ്ങനെ പറയുന്നവര്‍ക്ക് നാണക്കേട് വിചാരിക്കണമെന്നും നിങ്ങള്‍ ആണല്ലോ കേന്ദ്രത്തിലിരിക്കുന്നത് എന്നും ഉദ്ധവ് ആക്ഷേപിച്ചു.

ശിവസേനയുടെ ഹിന്ദുത്വത്തിന് ആരുടെയും സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും. ബിജെപിയുടെ ഇരട്ടത്താപ്പിനെ കുറിച്ചും ഉദ്ധവ് ചൂണ്ടിക്കാട്ടി. ‘നിങ്ങള്‍ ഹിന്ദുത്വത്തെ കുറിച്ചാണ് സംസാരിക്കുന്നത്. നിങ്ങള്‍ മഹാരാഷ്ട്രയില്‍ ബീഫ് നിരോധിക്കുന്നു. എന്നാല്‍ നിങ്ങള്‍ ഗോവയില്‍ ബീഫ് കഴിക്കുന്നതിനെ സമ്മതിക്കുന്നു. ഇതാണോ നിങ്ങളുടെ ഹിന്ദുത്വം’ എന്നും ഉദ്ധവ് കുറ്റപ്പെടുത്തി.

Leave A Reply

error: Content is protected !!