വാട്ട്സ്ആപ്പ് ഞെട്ടിക്കുന്ന പുതിയ ഫീച്ചറുമായി

വാട്ട്സ്ആപ്പ് ഞെട്ടിക്കുന്ന പുതിയ ഫീച്ചറുമായി

ന്യൂയോര്‍ക്ക്: എപ്പോഴും പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്ന, ലോകത്തുതന്നെ ധാരാളം പേർ ഉപയോഗിക്കുന്ന മെസേജ് പ്ലാറ്റ് ഫോമാണ് വാട്ട്സ്ആപ്പ് . ഇപ്പോള്‍ ഇതാ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് പുതിയ വാർത്ത. ഞെട്ടിക്കുന്ന പുതിയ ഫീച്ചരാണ് പ്രത്യേകത.

വാട്ട്സ്ആപ്പ് പുറത്തിറക്കാന്‍ പോകുന്ന ഫീച്ചറുകള്‍ സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടുന്ന വാട്ട്സ്ആപ്പ് ബീറ്റ ഇന്‍ഫോ നേരത്തെ തന്നെ പുത്തൻ ഫീച്ചറിനെ കുറിച്ച് വാര്‍ത്തകള്‍ പുറത്തുവിടുകയുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ് ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒരു പോലെ ഈ ഫീച്ചര്‍ ലഭിക്കും .

You can now mute a chat forever 🤫 pic.twitter.com/DlH7jAt6P8

— WhatsApp Inc. (@WhatsApp) October 23, 2020

ഗ്രൂപ്പുകള്‍ മ്യൂട്ട് ചെയ്യാനുള്ള ഫീച്ചര്‍ മുൻപ് തന്നെ വാട്ട്സ്ആപ്പില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ ചെറിയൊരു മാറ്റമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. നിലവില്‍ ഒരു ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാന്‍ സാധിക്കുന്നത് നിശ്ചിത കാലത്തേക്ക് മാത്രമാണ്. 8 മണിക്കൂര്‍, ഒരു വാരം അല്ലെങ്കില്‍ ഒരു വര്‍ഷം എന്നിങ്ങനെയാണ് ഈ കണക്കുകൾ. ഇതില്‍ ഒരു വര്‍ഷം എന്നത് മാറ്റി എന്നന്നെക്കുമായി ഈ ഗ്രൂപ്പ് നിശബ്ദമാക്കി വയ്ക്കാം എന്നതാണ് പുതിയ പ്രത്യേകത .

അതേസമയം നേരത്തെ ഗ്രൂപ്പില്‍ മാത്രം ലഭ്യമാകും എന്ന് പറഞ്ഞിരുന്ന ഈ ഫീച്ചര്‍ വ്യക്തികളുടെ ഫീച്ചറിലും ലഭ്യമാക്കുന്നുണ്ട്. ഇത് ഉപയോഗിക്കാനായി ഒരു വാട്ട്സ്ആപ്പ് ഉപയോക്താവ് ഒരു യൂസറുടെ ഇന്‍ഫോയിലോ, ഗ്രൂപ്പ് ഇന്‍ഫോയിലോ പോയി ‘മ്യൂട്ട് നോട്ടിഫിക്കേഷന്‍’ ക്ലിക്ക് ചെയ്താല്‍ മാത്രം മതിയാകും.

Leave A Reply

error: Content is protected !!