ഫോര്‍മുല വൺ; 92ാം കിരീടം നേടി ലൂയിസ് ഹാമില്‍ടണ്‍

ഫോര്‍മുല വൺ; 92ാം കിരീടം നേടി ലൂയിസ് ഹാമില്‍ടണ്‍

ഫോര്‍മുല വണ്‍ റേസിംഗ് ട്രാക്കില്‍ മൈക്കല്‍ ഷൂമാക്കറെ തോല്പിച്ച് ലൂയിസ് ഹാമില്‍ടണ്‍. ഇതോടെ 91 ഗ്രാന്‍ഡ്പ്രീ കിരീട നേട്ടമെന്ന റെക്കോര്‍ഡാണ് ഹാമില്‍ടണ്‍ മറികടന്നത്. പോര്‍ച്ചുഗീസ് ഗ്രാന്‍ഡ്പ്രീ കിരീടം സ്വന്തമാക്കിയപ്പോൾ 92ാം കിരീട നേട്ടം എന്ന റെക്കോര്‍ഡ് ലൂയിസ് ഹാമില്‍ട്ടണ്‍ കരസ്ഥമാക്കി. അല്‍ഗ്രാവ ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലായിരുന്നു മത്സരം നടന്നത്.

മെര്‍സിഡസിന്റെ ഡ്രൈവറായ ഹാമില്‍ടണ്‍ ബ്രിട്ടീഷ് പൗരനാണ്. ജര്‍മനിയിലെ ന്യൂബെര്‍ഗ് ഇംഫല്‍ ഗ്രാന്‍ഡ് പ്രീയില്‍ ആയിരുന്നു ഷൂമാര്‍ക്കറുടെ നേട്ടത്തോടൊപ്പം ഹാമില്‍ടണ്‍ എത്തിയത്. 2006ല്‍ ആയിരുന്നു ഡ്രൈവിംഗ് ഇതിഹാസമായിരുന്ന ഷൂ മാക്കറുടെ അവസാന വിജയമത്സരം.

Leave A Reply

error: Content is protected !!