ഭാര്യമാർക്കൊപ്പം ശാരീരിക ബന്ധത്തിലേർപ്പെടുന്നത് ലൈവ് ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച യുവാവ് അറസ്റ്റിലായി

ഭാര്യമാർക്കൊപ്പം ശാരീരിക ബന്ധത്തിലേർപ്പെടുന്നത് ലൈവ് ചെയ്ത് ലക്ഷങ്ങൾ സമ്പാദിച്ച യുവാവ് അറസ്റ്റിലായി

ഭോപ്പാൽ: കാശ് സമ്പാദിക്കുന്നതിനായി തന്റെ ഭാര്യമാർക്കൊപ്പമുള്ള ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ വിവിധ ആപ്പുകളിൽ ലൈവ് സ്ട്രീമിംഗ് നടത്തിയ 24കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് ഭാര്യമാർക്കുമൊപ്പമുള്ള ശാരീരിക ബന്ധത്തിന്റെ ദൃശ്യങ്ങൾ ഇയാൾ ഇത്തരത്തിൽ ലൈവാക്കിയിരുന്നു. ഇയാളുടെ രണ്ടാം ഭാര്യ നൽകിയ പരാതിയിലാണ് ശനിയാഴ്ച ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനും സ്വകാര്യതാ ലംഘനത്തിനും ഉൾപ്പെടെ ഇയാൾക്കെതിരെ കേസെടുത്തു.

പത്താം ക്ലാസ് യോ​ഗ്യതയുള്ള പ്രതിക്ക് സാങ്കേതിക വിദ്യകളിൽ പ്രാവീണ്യമുള്ളതായി പൊലീസ് പറഞ്ഞു. നിരവധി ഡേറ്റിംഗ് ആപ്പുകളിലും ഇയാൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് 28ന് ആരംഭിച്ച ബാങ്ക് അക്കൗണ്ടിൽ ആറ് ലക്ഷം രൂപ വരെ കൈമാറ്റം ചെയ്തതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈവ് സംപ്രേക്ഷണത്തിലൂടെ ഒറ്റ ദിവസം കൊണ്ട് തന്നെ 30,000 മുതൽ 40,000 രൂപവരെ ഇയാൾ സമ്പാദിച്ചതായും പൊലീസ് കണ്ടെത്തി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.

Leave A Reply

error: Content is protected !!