ബിഗ് ഹിറ്റർ പഞ്ചാബിൻ്റെ തലവര മാറ്റും, സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

ബിഗ് ഹിറ്റർ പഞ്ചാബിൻ്റെ തലവര മാറ്റും, സച്ചിന്‍ ടെണ്ടുല്‍ക്കര്‍.

മുംബൈ: കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ വിജയ ഘടകം ക്രിസ് ഗെയ്ലാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതി​ഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍.ക്രീസ് ഗെയ്ലിൻ്റെ പഞ്ചാബ് നിരയിലേക്കുള്ള വരവ് ടീമിന് കൂടുതല്‍ ഊര്‍ജം നൽകിയതായി സച്ചിന്‍ അഭിപ്രായപ്പെട്ടു.ഗെയ്‌ലിലേക്ക് വരുമ്പോള്‍ ഗെയ്‌ലിന്റെ ബിഗ് ഹിറ്റിങ്ങിനെ കുറിച്ച് മാത്രമാണ് പലരും സംസാരിക്കുക. ഗെയ്ല്‍ സമര്‍ഥനായ ക്രിക്കറ്റ് താരമാണെന്ന് പലര്‍ക്കും അറിയില്ല. ബിഗ് ഹിറ്ററാണ് ഗെയ്ല്‍ എന്ന കാര്യത്തില്‍ ഒരു സംശയവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.രാഹുലും മായങ്കും നന്നായി ബാറ്റ് ചെയ്യുന്നു. പൂരനും ആക്രമിച്ച് കളിക്കുന്നു. അതിന്റെ കൂട്ടത്തിലേക്ക് ക്രിസ് ഗെയ്‌ലും വന്നത് പഞ്ചാബ് ബാറ്റിങിന്റെ കരുത്ത് കൂട്ടി..’.‘അതുകൊണ്ട് പഞ്ചാബിന്റെ കളി ഇപ്പോഴും കഴിഞ്ഞിട്ടില്ല എന്ന് പറയാം. ഈ ഫോര്‍മാറ്റില്‍ ഒരു നിമിഷം മതിയാവും ഗതി മാറ്റാന്‍. ടീമിന് വേണ്ടി ഗെയ്ല്‍ അത് മാറ്റി കഴിഞ്ഞു. പഞ്ചാബ് ഉയര്‍ത്തുന്ന ഭീഷണി അവസാനിച്ചിട്ടില്ല. ബുദ്ധി ഉപയോഗിച്ചാണ് ഗെയ്ല്‍ കളിക്കുന്നത്. ക്രിക്കറ്റിലെ ഏറ്റവും സമര്‍ഥരായ കളിക്കാരില്‍ ഒരാളാണ് ഗെയ്ല്‍. ‘സച്ചിൻ പറഞ്ഞു.

Leave A Reply

error: Content is protected !!