നീതി നിഷേധത്തിൻ്റെ നീണ്ട ഒരു വർഷം

നീതി നിഷേധത്തിൻ്റെ നീണ്ട ഒരു വർഷം

പാലക്കാട്: വാളയാര്‍ കേസില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെവിട്ടുകൊണ്ടുള്ള വിധി വന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം. നീതിയ്ക്കുവേണ്ടിയുള്ള സമരത്തിലാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍. ഇന്ന് മുതല്‍ ഒരാഴ്ചത്തേക്ക് കുടുംബം വീടിന് മുന്നില്‍ സത്യാഗ്രഹം ആരംഭിക്കും.2019 ഒക്ടോബറിലാണ് കേസിലെ അഞ്ച് പ്രതികളെ തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെ വിട്ടത്. പ്രോസിക്യൂഷനും, അന്വേഷണ ഉദ്യോഗസ്ഥരും വരുത്തിയ വീഴ്ചയാണ് പ്രതികളെ രക്ഷപെടുത്തിയത്.

പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് പരാതിപ്പെട്ടിരുന്നു. ഏത് അന്വേഷണത്തിനും സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന ഉറപ്പ് അദ്ദേഹം നല്‍കി.പുനരന്വേഷണത്തിന് സർക്കാർ തയ്യാറാണെന്ന് കോടതിയെ അറിയിച്ചു.

Leave A Reply

error: Content is protected !!