ലഹരി മുക്തി നേടാൻ പൊതുജന പങ്കാളിത്തം വേണം ,എക്സൈസ് കമ്മിഷണർ

ലഹരി മുക്തി നേടാൻ പൊതുജന പങ്കാളിത്തം വേണം ,എക്സൈസ് കമ്മിഷണർ

ലഹരി വസ്തുക്കൾ കച്ചവടം ചെയ്യുന്നവരെക്കുറിച്ചും ഇത്തരം ഇടപാടുകൾ നടക്കുന്ന സ്ഥലങ്ങളെക്കുറിച്ചും അറിവുണ്ടെങ്കിൽ  കൺട്രോൾ റൂമിൽ വിളിച്ചു വിവരം അറിയിക്കണമെന്ന് എക്സൈസ് കമ്മിഷണർ എസ്. ആനന്ദകൃഷ്ണൻ  .സ്വന്തം പേരും മേൽവിലാസവും വെളിപ്പെടുത്തേണ്ട വിവരം തന്നാൽ മാത്രം മതി. വിവരം തരുന്ന ആളുടെ ഫോൺ നമ്പർ അടക്കം എല്ലാം രഹസ്യമാക്കി വയ്ക്കും. ആരാണു വിളിക്കുന്നതെന്ന് ചോദിക്കുകയുമില്ല. എന്നാൽ, പൊതുവായ ആരോപണങ്ങൾ ഒഴിവാക്കി കഴിയുന്നതും വ്യക്തമായ വിവരം നൽകണം. വാട്സാപ്പിൽ ലൊക്കേഷൻ കൈമാറാൻ കഴിയുന്നവർ അങ്ങനെ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു. ലഹരി വസ്തുക്കളുടെ ഉപയോ​ഗം വർധിച്ചു വരുന്ന സാ​ഹചര്യത്തിലാണ് അദ്ദേഹം പൊതു ജനങ്ങളുടെ സഹകരണവും അഭ്യർത്ഥിച്ചത്.ഇത്തരം ലഹരി സംഘങ്ങളെ തടയണമെങ്കിൽ പ്രാദേശികമായി തന്നെ ജനങ്ങൾ സംഘടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർ തങ്ങൾ‌ക്കു വേണ്ടപ്പെട്ടവരും ബന്ധുക്കളും ആണെന്നു കരുതി നിശബ്ദത പാലിക്കരുത്. നാളെ സ്വന്തം മക്കളും ഈ സംഘങ്ങളുടെ വലയിൽ വീണുപോകാമെന്ന് ഓർക്കണം. ലഹരി വിൽ‌പന ജീവിതമാർഗമാക്കിയിരിക്കുന്ന പലരും പിടിയിലായാലും തിരികെ ഈ കച്ചവടത്തിലേക്കു തന്നെ വരുന്നു.ഇവരെ എന്നെന്നേക്കുമായി ഇതിൽ നിന്നു പിന്തിരിപ്പിക്കേണ്ടത് നാട്ടുകാരുടെ ചുമതലയാണെന്നും അ​ദ്ദേഹം പറഞ്ഞു.

Leave A Reply

error: Content is protected !!