ലൈഫ് മിഷന്‍ പ്രഖ്യാപനച്ചടങ്ങിന് സര്‍ക്കാര്‍ ചിലവിട്ടത് ലക്ഷങ്ങൾ

ലൈഫ് മിഷന്‍ പ്രഖ്യാപനച്ചടങ്ങിന് സര്‍ക്കാര്‍ ചിലവിട്ടത് ലക്ഷങ്ങൾ

 

ലൈഫ് മിഷന്‍ രണ്ട് ലക്ഷം വീടുകളുടെ നിർമാണത്തിന്റെ പ്രഖ്യാപനച്ചടങ്ങിന് സര്‍ക്കാര്‍ ചിലവിട്ടത് ലക്ഷങ്ങള്‍. 33,21223 രൂപയാണ് ചടങ്ങ് സംഘടിപ്പിക്കാന്‍ ചിലവിട്ടിരിക്കുന്നത്. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന ചടങ്ങിന്‍റെ കണക്കാണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരി 29 ന് പുത്തരിക്കണ്ടം മൈതാനത്തായിരുന്നു ഈ പരിപാടി ഒരുക്കിയത്.

സ്റ്റേജിനും ഡെക്കറേഷനും പരസ്യത്തിനും വേണ്ടിയാണ് ഇത്രയും തുക മുടക്കിയത്. ആ സമയത്തും സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്നു സംസ്ഥാനം ഉണ്ടായിരുന്നത്. ഇത് വകവെക്കാതെയാണ് ലക്ഷങ്ങള്‍ മുടക്കി ഇത്തരമൊരു പരിപാടി ഒരുക്കിയിരിക്കുന്നത്. ഇതിൽ 23 ലക്ഷം രൂപയും ലൈഫ് മിഷന്‍ തന്നെയാണ് ചിലവഴിച്ചിട്ടുള്ളത്. ബാക്കി അഞ്ച് ലക്ഷം രൂപ ജില്ല പാഞ്ചായത്തും അഞ്ച് ലക്ഷം രൂപ തിരുവനന്തപുരം കോര്‍പ്പറേഷനുമാണ് ചിലവാക്കിയിരിക്കുന്നത്.

Leave A Reply

error: Content is protected !!