ബിഹാറിൽ ജനതാദള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനാരായണ്‍ സിങ് വെടിയേറ്റു മരിച്ചു

ബിഹാറിൽ ജനതാദള്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനാരായണ്‍ സിങ് വെടിയേറ്റു മരിച്ചു

പാറ്റ്‌ന: ബിഹാര്‍ തിരഞ്ഞെടുപ്പില്‍ ജനതാദള്‍ രാഷ്ട്രവാദി പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീനാരായണ്‍ സിങ് വെടിയേറ്റു മരണപ്പെട്ടു. ഷിയോഹര്‍ ജില്ലയിലെ ഹാത്സര്‍ ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെയാണ് വെടിയുതിർത്തത്.

ശ്രീനാരായണ്‍ സിങ്ങിന്റെ കുറച്ച് അനുയായികള്‍ക്കും വെടിവെപ്പില്‍ പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ ആറ് പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതായും മറ്റുള്ളവര്‍ക്കായുള്ള അന്വേഷണം നടത്തുകയാണെന്നും പൂര്‍ണാഹിയ സബ് ഡിവിഷണല്‍ പോലീസ് ഓഫീസര്‍ രാകേഷ് കുമാര്‍ അറിയിച്ചു.

Leave A Reply

error: Content is protected !!