ഹെല്‍മെറ്റ് ധരിക്കാത്തത് അന്വേഷിച്ച ട്രാഫിക് പൊലീസുകാരനെ യുവതി മർദ്ദിച്ചു

ഹെല്‍മെറ്റ് ധരിക്കാത്തത് അന്വേഷിച്ച ട്രാഫിക് പൊലീസുകാരനെ യുവതി മർദ്ദിച്ചു

മുംബൈ: ഹെല്‍മെറ്റ് ധരിക്കാത്തത് അന്വേഷിച്ച ട്രാഫിക് പൊലീസുകാരനെ യുവതി നടുറോഡിൽ മർദ്ദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച കൽബദേവിയിലെ സുർത്തി ഹോട്ടലിനു സമീപം ഡ്യൂട്ടിയിലായിരുന്നു ട്രാഫിക് പൊലീസ് കോണ്‍സ്റ്റബിള്‍ ഏകനാഥ് പാർട്ടെയെയാണ് 29 കാരിയായ സംഗ്രിക തിവാരി ആക്രമിച്ചത്. സംഗ്രികയും 32കാരനായ മൊഹ്സിന്‍ ഷെയ്ക്കുമൊന്നിച്ച് ടൂ വീലറില്‍ പോവുകയായിരുന്നു. ഇരുവരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ഇതിന് ഏകനാഥ് പിഴ ചുമത്തി.

ഇതിൽ രോഷാകുലയായ സംഗ്രിക പാര്‍ട്ടെയും യൂണിഫോമില്‍ പിടിക്കുകയും തല്ലുകയും ചെയ്തു. കൂട്ടുപ്രതിയായ മൊഹ്സിന്‍ ഇതിന്റെ വീഡിയോ പകര്‍ത്തുകയും ചെയ്തു. തന്നെ അധിക്ഷേപിച്ചു എന്നാരോപിച്ചാണ് സംഗ്രിക പൊലീസുകാരനെ തല്ലിയത്. സംഗ്രികയെയും മൊഹ്സിനെയും എല്‍.ടി മാര്‍ഗ് പൊലീസ് കസ്റ്റഡിയിൽ എടുത്തു.

Leave A Reply

error: Content is protected !!